KeralaLatest NewsNews

കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തി രക്തദാനം നടത്തി മൂവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായി പ്രാഥമിക കണക്ക്

കാസര്‍കോട് : കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിയുടെ യാത്രകളില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇയാള്‍ മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായാണ് പുതിയ സൂചന. പല തവണ ചോദ്യം ചെയ്തിട്ടും വിഷയത്തിന്റെ ഗൗരവം പറഞ്ഞിട്ടും ഒന്നും കൃത്യമായി ഇയാള്‍ വിട്ടു പറയുന്നില്ല. മുവായിരത്തോളം പേരുമായി സമ്പര്‍ക്കമുണ്ടായതായിട്ടാണ് ഇപ്പോള്‍ പ്രാഥമിക കണക്ക്.

ഇയാള്‍ കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു മരണവീട്ടില്‍ എത്തിയതായും സൂചനയുണ്ട്. ഇയാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര്‍ കണ്ണൂരില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇയാളുടെ റൂട്ട് മാപ്പ് പൂര്‍ണമായി പുറത്തുവിടാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇയാളുടെ പ്രൈമറി കോണ്ടാക്റ്റ് കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇയാള്‍ കണ്ണൂരിലെത്തിയ വിവരം ലഭിച്ചത്. മാത്രവുമല്ല ഇയാള്‍ പല കാര്യങ്ങളും മറയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ ഡിഎംഒയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുപത് പ്രൈമറി കോണ്ടാക്റ്റുകള്‍ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കിയത്. എന്നാല്‍ ഇനിയുംഎണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button