KeralaLatest NewsNews

കോവിഡ് പശ്ചാത്തലത്തില്‍ ജാഗ്രത നിർദേശം ലംഘിച്ച്‌ ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികൾ അറസ്റ്റിൽ

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജാഗ്രത നിർദേശം ലംഘിച്ച്‌ ഉത്സവം നടത്തിയ ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ നടപടി സ്വീകരിച്ച് സർക്കാർ. ക്ഷേത്ര ഭാരവാഹികളെ സർക്കാർ അറസ്റ്റു ചെയ്‌തു. തിരുവനന്തപുരം മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഭാരവാഹികളായ പതിനഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചിന്റെ പേരില്‍ സംസ്ഥാനത്ത് ഇന്ന് എട്ട് ആരാധനാലയങ്ങള്‍ക്ക് എതിരെ കേസെടുത്തു.

എണ്‍പത് പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവിലും ഭക്തരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയിരുന്നു. കൊറോണ ജാഗ്രതാ നിര്‍ദ്ദേശം മറികടന്ന് ഉത്സവം നടത്തിയ കണ്ണൂര്‍ തൃച്ചംബരം ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയും കേസെടുത്തു.

ALSO READ: ജനതാ കര്‍ഫ്യൂ ആചരിക്കാനുള്ള പ്രധാന മന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയേറുന്നു; നരേന്ദ്ര മോദിയെ പിന്തുണച്ച് ക്രിക്കറ്റ്-സിനിമാ താരങ്ങൾ

1500ഓളം പേരാണ് ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് എത്തിയത്. ഇതേത്തുടര്‍ന്ന് കൊടുങ്ങല്ലൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലാണ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കാവു തീണ്ടല്‍ ഉള്‍പ്പെടെയുളള പ്രധാന ചടങ്ങുകള്‍. ഇതില്‍ നിയന്ത്രണം ലംഘിച്ച്‌ ഭക്തര്‍ ഒത്തുകൂടാനുളള സാധ്യത മുന്നില്‍ കണ്ടാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button