Latest NewsUAENewsGulf

കൊവിഡ് 19 : ഗൾഫ് രാജ്യത്ത് പത്രങ്ങളുടെയും മാഗസിനുകളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

ദുബായ് : കൊവിഡ് 19 വ്യാപനം തടയാൻ , പ്രതിരോധ നടപടികളുടെ ഭാഗമായി യുഎഇയിൽ പത്രങ്ങളുടെയും മാഗസിനുകളുടെയും പരസ്യ പ്രസിദ്ധീകരണങ്ങളുടെയും വിതരണം താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നു റിപ്പോർട്ട്. കൊവിഡ് 19 അണുബാധ തടയുന്നതിനായി രാജ്യം സ്വീകരിക്കുന്ന നിരവധി നടപടികളുടെ ഭാഗമായും, നിരവധിപ്പേര്‍ ഒരേ പ്രസിദ്ധീകരണങ്ങള്‍ ഉപയോഗിക്കുന്നത് വൈറസ് വ്യാപിക്കാന്‍ ഇടയാക്കുമെന്ന കണ്ടെത്തലിനെ തുടർന്നും   നാഷണല്‍ മീഡിയ കൗണ്‍സിലിന്റേതാണ് തീരുമാനം. നിരവധിപ്പേര്‍ ഒരേ സാധനങ്ങളില്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള, റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ക്ലിനിക്കുകള്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ വെയിറ്റിങ് ഹാളുകള്‍ തുടങ്ങിയ സ്ഥലങ്ങളിലൊന്നും പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യില്ല. മാര്‍ച്ച് 24 മുതലിത് പ്രാബല്യത്തിൽ വരും.

Also read : രാഷ്ട്രീയ വൈരം മാറ്റിവെച്ച് കൊറോണയെ നേരിടാന്‍ പ്രതിപക്ഷ എംപിയെ ആരോഗ്യ മന്ത്രിയാക്കി ഡച്ച്‌ പ്രധാനമന്ത്രി

ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരത്തോടെ ബോധവത്കരണം ലക്ഷ്യമിട്ട് തയ്യാറാക്കുന്ന പ്രസിദ്ധീകരണങ്ങള്‍ക്ക് വിലക്ക് ബാധകമായിരിക്കില്ലെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോർട്ടിൽ പറയുന്നു. സ്ഥിരം വരിക്കാരെ ഒഴിവാക്കിയാകും ഇത് നടപ്പാക്കുക. ഷോപ്പിങ് സെന്ററുകളിലെ വലിയ ഔട്ട്‍ലെറ്റുകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കും. എല്ലാ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുകൊണ്ട് ഇവിടങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button