KeralaLatest NewsNews

നെടുമ്പാശ്ശേരിയില്‍ നിന്നുള്ള അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തുന്നു

കൊച്ചി•കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ ഈ മാസം 28 വരെ പൂര്‍ണമായും നിര്‍ത്തി വയ്ക്കും. ഞായറാഴ്ച രാവിലെ 9.40 ന് 86 യാത്രക്കാരുമായി ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം ടേക്ക് ഓഫ് ചെയ്ത ശേഷമാണ് വിമാനത്താവളം അടച്ചത്.

ആഭ്യന്തര സര്‍വീസുകള്‍ തുടരുന്നുണ്ടെങ്കിലും യാത്രക്കാര്‍ വളരെ കുറവാണ്. ഇതേതുടര്‍ന്ന് ചില കമ്പനികള്‍ വിമാനം റദ്ദാക്കുന്ന അവസ്ഥയുണ്ട്.

ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യാനെത്തുന്നവരേയും വന്നിറങ്ങുന്നവരേയും കൊറോണ പരിശോധനയ്‌ക്ക്‌ വിധേയരാക്കുന്നുണ്ട്. കൊറോണ ലക്ഷണമുള്ളവരെ ആംബുലന്‍സിലാണ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button