Latest NewsNewsIndia

ഷഹീൻബാഗ് സമര പന്തലിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം

ന്യൂ ഡൽഹി : കൊവിഡ് 19 വൈറസിനെതിരായി രാജ്യത്ത് ജനതാ കർഫ്യുവിനിടെ ഡൽഹി ഷഹീൻബാഗ് സമര പന്തലിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ള്‍ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. അഞ്ചിലധികം പെട്രോൾ നിറച്ച കുപ്പികൾ സംഭവ സ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു.

Also read : കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ; 7 ജില്ലകൾ അടച്ചിടുന്നു

പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ മൂന്ന് മൂന്ന് മാസമായി സ്ത്രീകളുടെ നേതൃത്വത്തിൽ ഇവിടെ സമരം നടത്തിവരികയാണ്. കൊവിഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ്ര​ക്ഷോ​ഭ​ക​ര്‍ സ​മ​രം തു​ട​രു​ന്ന​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​ര്‍ മാ​ത്ര​മാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലു​ള്ള​ത്. എ​ല്ലാ​വ​രും മു​ഴു​വ​ന്‍ സ​മ​യ​വും ബു​ര്‍​ഖ ധ​രി​ക്കു​ക​യും ഇ​ട​യ്ക്കി​ടെ കൈ ​ക​ഴു​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 70 വ​യ​സി​ന് മു​ക​ളി​ലും പ​ത്ത് വ​യ​സി​ന് താ​ഴെ​യും പ്രാ​യ​മു​ള്ള​വ​രെ സ​മ​ര വേ​ദി​യി​ല്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നു പ്രക്ഷോഭകർ അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button