Latest NewsNewsInternational

കൊറോണയ്‌ക്കെതിരെയുള്ള മരുന്ന് പരീക്ഷണം വിജയകരമെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഗവേഷകന്‍

പാരിസ്: കൊറോണയ്‌ക്കെതിരെയുള്ള മരുന്ന് പരീക്ഷണം വിജയകരമാണെന്ന് അവകാശപ്പെട്ട് ഫ്രഞ്ച് ഗവേഷകന്‍. കൊറോണ വൈറസിന് സാധ്യമായ ചികിത്സയെക്കുറിച്ച്‌ ഗവേഷണം നടത്താന്‍ പകര്‍ച്ചവ്യാധി വിദഗ്ധനായ റൗള്‍ട്ടിനെ ഫ്രഞ്ച് സര്‍ക്കാർ ചുമതലപ്പെടുത്തിയിരുന്നു. ക്ലോറോക്വിന്‍ എന്ന മരുന്ന് ഉപയോഗിച്ച്‌ പ്രൊഫസര്‍ ചികിത്സിച്ച കോവിഡ് -19 രോഗികളില്‍ രോഗബാധ വേഗത്തില്‍ കുറഞ്ഞതായും, ചികത്സ ഫലപ്രദമാവുന്നതായും, വൈറസിന്റെ തോതില്‍ ഗണ്യമായ കുറവ്‌ ഉണ്ടാകുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു.

Read also: കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ; 7 ജില്ലകൾ അടച്ചിടുന്നു

സാധാരണയായി മലേറിയ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് ക്ലോറോക്വിന്‍. ഇപ്പോള്‍ നടക്കുന്ന കോവിഡ് -19 ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചൈനയിലെ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ക്ലോറോക്വിന്‍ ഫോസ്ഫേറ്റും ഹൈഡ്രോക്സി ക്ലോറോക്വിനും ഉപയോഗിച്ചിരുന്നു. കൂടാതെയും എച്ച്‌ഐവി ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന യുഎസ് ആസ്ഥാനമായുള്ള ആന്‍റിവൈറല്‍ മരുന്നായ കലേട്രയും വൈറസിനെതിരെ പരീക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button