KeralaLatest NewsIndia

കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം; റെയിൽവേ സ്റ്റേഷനിൽ വെച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിയെ കീഴടക്കിയ എഎസ്‌ഐക്ക് പരിക്ക്

പൊലീസിനെയും കണ്ടു നിന്നവരേയും മുള്‍മുനയില്‍ നിര്‍ത്തിയ നാടോടി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയാനും ശ്രമം നടത്തി.

തിരുവനന്തപുരം: എല്ലാ മനുഷ്യരുടെയും ശ്രദ്ധ കൊറോണയിലേക്ക് തിരിഞ്ഞതോടെ ആ തക്കം മുതലാക്കി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന സംഘം സജീവം. ഇന്നലെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ കൊറോണ ഡെസ്‌കില്‍ ഫോം പൂരിപ്പിക്കുന്നതിനിടയില്‍ നാഗ്പൂരില്‍ നിന്നെത്തിയ കുടുംബത്തിലെ മൂന്നു വയസ്സുള്ള കുഞ്ഞിനെയാണ് നാടോടി തട്ടിക്കൊണ്ടോടിയത്. പൊലീസിനെയും കണ്ടു നിന്നവരേയും മുള്‍മുനയില്‍ നിര്‍ത്തിയ നാടോടി കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചെറിയാനും ശ്രമം നടത്തി.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ തിരികെ കിട്ടിയത്. രക്ഷിതാക്കളുടെ അടുത്തുനിന്ന കുഞ്ഞിനെയാണ് തട്ടിക്കൊണ്ടോടിയത്.പ്രതിയെ കീഴടക്കുന്നതിനിടയില്‍ എഎസ്‌ഐക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തിരുനെല്‍വേലി സ്വദേശി മാരി(43)യെയാണ് തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ പൊലീസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.സഹോദരിയുടെ കയ്യും പിടിച്ചാണ് അച്ഛനമ്മമാര്‍ക്ക് അടുത്ത് തന്നെ മൂന്ന് വയസ്സുകാരനും നിന്നത്. എന്നാല്‍ മാരി കുട്ടിയെയുമെടുത്ത് ഓടുകയായിരുന്നു.

ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭീഷണിപ്പെടുത്തി മ​തം മാ​റ്റാ​ന്‍ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ല്‍

കുട്ടിയുടെ സഹോദരി ഇയാള്‍ക്ക് പുറകേ ഓടി. ഇതുകണ്ട റെയില്‍വേ പൊലീസുകാരും ഇയാള്‍ക്കു പുറകേ ഓടി. പിടിക്കപ്പെടുമെന്ന് തോന്നിയതോടെ ഇയാള്‍ കുട്ടിയെ തീവണ്ടിക്കു മുന്നിലേക്ക് എറിയാന്‍ ശ്രമിച്ചു.ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായിരുന്ന മാരിക്ക് ലഹരിമരുന്ന് ഉപയോഗം കാരണം ജോലി നഷ്ടപ്പെട്ടിരുന്നു. ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനു വേണ്ടി ഭിക്ഷാടന മാഫിയയ്ക്കു വില്‍ക്കാനാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button