Latest NewsInternational

കൊറോണ ഭയത്തെ തുടര്‍ന്ന് ജയിലില്‍ കലാപം ; 23 തടവുകാര്‍ കൊല്ലപ്പെട്ടു

ബൊഗോട്ടയിലെ ലാ മോഡലോ ജയിലിലാണ് ഒറ്റരാത്രി കൊണ്ട് 23 തടവുകാര്‍ മരിക്കാനിടയായ കലാപം നടന്നത്.

കൊളംബിയ: കൊറോണ വൈറസ് ഭീതിയില്‍ കൊളംബിയയിലെ ജയിലില്‍ കലാപം. സംഘര്‍ഷത്തില്‍ 23 തടവുകാര്‍ കൊല്ലപ്പെട്ടുവെന്നും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് .സംഘര്‍ഷത്തില്‍ ഏഴ് ജയില്‍ ജീവനക്കാര്‍ പരിക്കേറ്റെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. ബൊഗോട്ടയിലെ ലാ മോഡലോ ജയിലിലാണ് ഒറ്റരാത്രി കൊണ്ട് 23 തടവുകാര്‍ മരിക്കാനിടയായ കലാപം നടന്നത്.

ജവാന്‍മാരുടെ വീരമൃത്യു രാജ്യം മറക്കില്ല; മാവോയിസ്റ്റ് ഭീകരാക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി

സംഭവം അറിഞ്ഞെത്തിയ തടവുകാരുടെ ബന്ധുക്കള്‍ ജയിലിനു പുറത്ത് മാസ്‌കുകള്‍ ധരിച്ച്‌ പ്രതിഷേധിച്ചു.രാജ്യത്തെ 132 ജയിലുകളിൽ 81,000 തടവുകാരുടെ ശേഷി മാത്രമേ ഉള്ളെങ്കിലും 121,000 തടവുകാരാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button