Latest NewsNewsInternational

പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പുരോഹിതരുടെ പട്ടിക പുറത്ത് വിട്ട് സഭ

കൊളംബിയ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത പുരോഹിതന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് കൊളംബിയയിലെ കത്തോലിക്കാ സഭ. 26 വൈദികരുടെ പേര് വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1995 നും 2019 നും ഇടയിൽ കുട്ടികളെ ചൂഷണം ചെയ്ത പ്രതികളുടെ പട്ടിക മെഡലിൻ അതിരൂപതയാണ് പുറത്തുവിട്ടത്. രാജ്യത്ത് കുട്ടികളെ ബലാത്സംഗം ചെയ്തതിന് ആറ് വൈദികരെങ്കിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഈ വൈദികരിൽ ഭൂരിഭാഗവും കുറച്ച് കാലത്തേക്ക് സസ്‌പെൻഡ് ചെയ്യപ്പെട്ടുവന്നും, എന്നാൽ ഇവർ വീണ്ടും പുരോഹിതന്മാരായി തിരിച്ചെത്തിയെന്നും ജുവാൻ പാബ്ലോ ബാരിയന്റോസിൻ എന്ന മാധ്യമപ്രവർത്തകൻ വ്യക്തമാക്കി, വർഷങ്ങളായി പീഡോഫൈൽ വൈദികരുടെ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്തുന്നയാളാണ് ജുവാൻ പാബ്ലോ ബാരിയന്റോസിൻ. ഇദ്ദേഹം തന്റെ റിപ്പോർട്ട് അംഗീകരിക്കാൻ ജഡ്ജിമാരെ പ്രേരിപ്പിക്കുകയും പട്ടിക പരസ്യമാക്കാൻ മെഡലിൻ അതിരൂപതയെ നിർബന്ധിക്കുകയും ചെയ്തു.

വർഷങ്ങൾക്ക് മുമ്പ് നിരവധി ദുരുപയോഗങ്ങൾ നടന്നിട്ടുണ്ടെന്ന് സഭ പ്രസിദ്ധീകരിച്ച രേഖയിൽ പറയുന്നു. സുതാര്യതയും സത്യത്തോടുള്ള പ്രതിബദ്ധതയും കാണിക്കാൻ ആഗ്രഹിക്കുന്നുവെന്നും സത്യം മറച്ചുവെക്കാനുള്ള ഉദ്ദേശ്യമില്ലെന്നും മെഡലിൻ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ റിക്കാർഡോ ടോബൺ പറഞ്ഞു. ഭരണഘടനാ കോടതി അങ്ങനെ ചെയ്യാൻ നിർബന്ധിച്ചതിനാലാണ് സഭ പേരുകൾ വെളിപ്പെടുത്തിയതെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button