Latest NewsNewsInternational

കോവിഡ് 19 ; ബ്രിട്ടനില്‍ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 665 പേര്‍ക്ക് ; ഗര്‍ഭിണിയായ യുവതിയടക്കം നാല് മലാളികള്‍ക്ക് കോവിഡ് ; മരണസംഖ്യ മുന്നൂറിനോട് അടുക്കുന്നു

ലണ്ടന്‍ : ബ്രിട്ടനില്‍ ഗര്‍ഭിണിയായ യുവതി അടക്കം നാല് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരുടെ ഭര്‍ത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇന്നലെ പുതുതായി 665 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം അയ്യായിരത്തോട് അടുക്കുകയാണ്. വൈറസ് ബാധമൂലം ഇന്നലെ 48 പേര്‍കൂടി മരിച്ചു. ഇതോടെ ബ്രിട്ടനില്‍ ആകെ മരണസംഖ്യ 288 ആയി.

അതേസമയം ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറുന്നില്ലെന്നു കണ്ടാല്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുമെന്നു ബ്രിട്ടണ്‍ പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. വൃദ്ധജനങ്ങളും വിവിധതരം രോഗങ്ങള്‍ അലട്ടുന്നവരുമായ ജനങ്ങളെ രോഗബാധിതരില്‍നിന്നും സംരക്ഷിക്കാനുള്ള ചുമതല യുവാക്കള്‍ക്കും കുട്ടികള്‍ക്കുമുണ്ടെന്നും ഇതിനുള്ള ഉത്തരവാദിത്വം എല്ലാവരും കാണിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ബ്രിട്ടനില്‍ നിന്നും നാട്ടിലേക്ക് പോരാനാകാതെ നിരവധി പേര്‍ ദിവസവും ഇന്ത്യന്‍ എംബസിയില്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button