Latest NewsLife Style

പ്രമേഹ രോഗികള്‍ക്ക് എളുപ്പം കൊറോണ പിടിപെടാം… പഠന റിപ്പോര്‍ട്ട് പുറത്ത്

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന കാലത്ത് രോഗപ്രതിരോധ ശേഷിയുടെ പ്രസക്തിയെക്കുറിച്ച് ഒട്ടുമിക്ക ആളുകളും മനസിലാക്കിയിട്ടുണ്ടാവാം. നിങ്ങളിലെ അടിസ്ഥാന മെഡിക്കല്‍ അവസ്ഥകള്‍ ആരോഗ്യപരമായ അപകടങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു. അതിലൊന്നാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാതിരിക്കുമ്‌ബോള്‍ അവ മറ്റ് ആരോഗ്യപ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുകയും അസുഖം പിടിപെട്ടാല്‍ ഭേദമാകാന്‍ സമയം എടുക്കുകയും ചെയ്യുന്നു. പ്രമേഹം പോലുള്ള ഒരു രോഗാവസ്ഥയില്‍ കൊറോണ വൈറസിന് ശരീരത്തിലേക്ക് കയറാന്‍ വളരെ എളുപ്പമാണെന്നും പറയപ്പെടുന്നു.

COVID-19 ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും ബാധിക്കുമെങ്കിലും, പഠനങ്ങള്‍ പറയുന്നത് വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ളവയുള്ളവര്‍ എന്നിവര്‍ ഉയര്‍ന്ന അപകടസാധ്യതാ വിഭാഗത്തിലാണെന്നാണ്. അതിനാല്‍, കൊറോണ വൈറസിനെ പ്രമേഹ രോഗികള്‍ ഒന്നു കരുതിയിരിക്കുന്നതാണ് നല്ലത്.കൊറോണ വൈറസിനെ ചെറുക്കാന്‍ ഒരു രോഗം എന്ന നിലയില്‍ എല്ലാ ആളുകളും ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പ്രമേഹം പോലുള്ള നിശിതമായ അവസ്ഥയില്‍ ആവശ്യമായ മുന്‍കരുതലുകള്‍ അല്‍പം അധികമായി എടുക്കേണ്ടിയും വരുന്നു. നിങ്ങളുടെ രോഗപ്രതിരോധ ശേഷി അനുസരിച്ചിരിക്കും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം. രോഗപ്രതിരോധ ശേഷി ദുര്‍ബലമായതിനാല്‍, പ്രമേഹമുള്ളവര്‍ക്ക് പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് അണുബാധയേല്‍ക്കാനും വിട്ടുമാറാത്ത അപകടസാധ്യതകല്‍ ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്.

വൈറസ് ബാധയുടെ സാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ നല്ല ശുചിത്വം, സാമൂഹിക അകലം പാലിക്കല്‍ എന്നിവ ചെയ്യേണ്ടത് നിര്‍ണായകമാണ്. നിങ്ങള്‍ പ്രമേഹം ബാധിച്ചവരാണെങ്കില്‍ സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക. പ്രമേഹരോഗികള്‍ക്കും വിട്ടുമാറാത്ത അസുഖം ബാധിച്ച ആളുകള്‍ക്കും സാമൂഹ്യ അകലം പാലിക്കുന്നത് വളരെ പ്രധാനമാണ്. മാത്രമല്ല ജനക്കൂട്ടങ്ങളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button