Latest NewsKeralaNews

കൊവിഡ് 19 : സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാൻ തീരുമാനം, കാസര്‍കോട് ജില്ല പൂര്‍ണമായി അടയ്ക്കും : മൂന്ന് ജില്ലകളില്‍ ഭാഗിക നിയന്ത്രണം, നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ബെവ്‌കോയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. സ്ഥിതി രൂക്ഷമായ കാസര്‍കോഡ് ജില്ല പൂര്‍ണമായി അടക്കും.

Also read : കോവിഡ് 19 : പുറത്തിറങ്ങി നടന്നാല്‍ അകത്താക്കും; കടകളില്‍ തിരക്കുണ്ടായാല്‍ ഉടന്‍ വിവരമറിയിക്കാനും പോലീസ് നിര്‍ദ്ദേശം

വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.  സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയർന്നത്. കൊവിഡ്-19 ബാധിച്ച സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാനും, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തീരുമാനിച്ചത്.

അതേസമയം കേരള ഹൈക്കോടതി അടച്ചു. ഏപ്രിൽ എട്ട് വരെയാണ് ഹൈക്കോടതി അടച്ചത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും പരിഗണിക്കുക. രാവിലെ ജഡ്ജിമാരെല്ലാം ചേർന്നുള്ള ഫുൾകോർട്ട് യോഗത്തിലാണ് തീരുമാനമെടുത്തത്. ആഴ്ചയിൽ രണ്ട് ദിവസം സിറ്റിംഗ് ഉണ്ടാകും. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുക. ഇനിയുള്ള ദിവസങ്ങളിൽ വ്യക്തിസ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള കേസുകൾ, ഹേബിയസ് കോർപ്പസ് ഹർജികള്‍, ജാമ്യ അപേക്ഷകൾ എന്നിവ മാത്രം പരിഗണിക്കുന്നതിനായി പ്രത്യേക കോടതിയെയോ ബെഞ്ചിനെയോ നിയോഗിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button