Latest NewsNewsIndia

കൊവിഡ് 19 : ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജമ്മു കാശ്‌മീർ

ശ്രീനഗർ : കൊവിഡ് 19 ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിയന്ത്രണങ്ങൾ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീർ മാ​ർ​ച്ച് 31 വ​രെ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രോ​ഹി​ത് ക​ൻ​സാ​ൽ അ​റി​യി​ച്ചു. മൂ​ന്നി​ല​ധി​കം ആ​ളു​ക​ളു​ടെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തിയെന്നും ആ​വ​ശ്യ​വ​സ്തു​ക​ളു​ടെ നീ​ക്ക​ത്തെ നി​യ​ന്ത്ര​ണം ബാ​ധി​ക്കി​ല്ലെ​ന്നും രോ​ഹിത് ​വ്യക്തമാക്കി. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാ​ജ​സ്ഥാ​ൻ, പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്, തെ​ലു​ങ്കാ​ന, ഡ​ൽ​ഹി സം​സ്ഥാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​ൻ നേരത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. കൊ​റോ​ണ ബാ​ധ രൂ​ക്ഷ​മാ​യു​ള്ള രാ​ജ്യ​ത്തെ 75 ജി​ല്ല​ക​ൾ അ​ട​ച്ചി​ടാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം നി​ർ​ദേ​ശി​ച്ചിരുന്നു.

Also read : ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം ; കണ്ണൂരില്‍ എസ്‌ഐയും മാദ്ധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നിരീക്ഷണത്തില്‍

ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14600 കവിഞ്ഞു.  ഇതുവരെ 3,35,403 ആളുകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ദിനം പ്രതി സ്ഥിതിഗതികള്‍ വഷളാകുകയാണ്. ഒറ്റ ദിവസം മാത്രം 651 പേരാണ് ഇവിടെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ 5476 ആയി. ഒറ്റ ദിവസം കൊണ്ട് ഇവിടെ മരണസംഖ്യയില്‍ 13.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കൊവിഡ് ബാധ കണ്ടെത്തിയ ഡോക്ടറുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. വരും ദിവസങ്ങളില്‍ വീടിനുള്ളില്‍ ഇരുന്നാകും അംഗല മെര്‍ക്കല്‍ ജോലി ചെയ്യുകയെന്നും എല്ലാ ദിവസവും ഇവരെ പരിശോധനക്ക് വിധേയയാക്കുമെന്നും ചാന്‍സിലറിന്റെ വക്താവ് അറിയിച്ചു. ഫ്രാന്‍സില്‍ മരണസംഖ്യ 600 കടന്നു. അമേരിക്കയില്‍ മരണ സംഖ്യ 400 ഉം കവിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button