KeralaLatest NewsNews

കോവിഡ് 19 : ഒരു ബിവറേജസ് ജീവനക്കാരന്‍ കൂടി നിരീക്ഷണത്തില്‍

തിരുവനന്തപുരം•തിരുവനന്തപുരത്ത് ഒരു ബിവറേജസ് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൂടി കൊറോണ വൈറസ് നിരീക്ഷണത്തില്‍. പവർഹൗസ് റോഡിലെ ബെവ്കോ ഔട്ട്ലെറ്റിലെ ഒരു ജീവനക്കാരനാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പനി ബാധിച്ചതിനെത്തുടര്‍ന്നാണ് ഇദ്ദേഹം നിരീക്ഷണത്തിലായത്. ഇതോടെ തിരുവനന്തപുരത്ത് കോവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്ന ബെവ്കോ ജീവനക്കാരുടെ എണ്ണം രണ്ടായി.

തലസ്ഥാനത്തെ ബെവ്കോ ജീവനക്കാരിയാണ് നേരത്തെ നിരീക്ഷണത്തിലായത്. പനി ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ ആശുപത്രി ഐ.സി.യുവിലാണ് ഇവർ. ഇവരുടെ സ്രവ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകൾ അടക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ബിയർ പാർലറുകളും അടയ്ക്കും. എന്നാൽ ബെവ്കോ ഔട്‌ലെറ്റുകളിൽ കൂടുതൽ കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം. ഇവ അടയ്ക്കില്ല. എന്നാല്‍ ബിവറേജസ് ജീവനക്കാരും കോവിഡ് നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ബെവ്കോ ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button