Latest NewsNewsIndia

വാഹനങ്ങൾ ആംബുലന്‍സ് ആയി രൂപമാറ്റം വരുത്തി യാത്രക്കാരെ കയറ്റി രോഗികളെന്ന വ്യാജേന സര്‍വീസ്; ഉടമകള്‍ പിടിയില്‍

ഹൈദരാബാദ്: ആംബുലന്‍സില്‍ യാത്രക്കാരെ കയറ്റി രോഗികളെന്ന വ്യാജേന സര്‍വീസ് നടത്തിയ ഉടമകൾ പിടിയിൽ. ആന്ധ്ര- തെലങ്കാന അതിര്‍ത്തിയിലാണ് സംഭവം. ആന്ധ്ര, തെലങ്കാന സര്‍ക്കാരുകള്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചില സ്വകാര്യ വാഹന ഉടമകള്‍ തങ്ങളുടെ വാഹനം ആംബുലന്‍സ് ആയി രൂപമാറ്റം വരുത്തി നിരത്തിലിറക്കിയത്. യാത്രക്കാരില്‍ നിന്ന് ഇവര്‍ കനത്ത തുകയും ഈടാക്കിയെന്നാണ് റിപ്പോർട്ട്.

Read also: എന്തൊരു മനുഷ്യനാടോ നീ, നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റുപോകുന്നത്; ആരെയും സന്ദര്‍ശിക്കാതെ ഐസൊലേഷനില്‍ കഴിഞ്ഞ യുവാവിനെ പുകഴ്ത്തി സുഹൃത്ത്

അന്തര്‍സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതിന് ശേഷം പോലീസ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള നിരവധി ആംബുലന്‍സുകള്‍ പിടിച്ചെടുത്തു. ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button