Latest NewsNewsOmanGulf

ഒമാനില്‍ 18 പേര്‍ക്ക് കൂടി കൊറോണ

മസ്കറ്റ് • രാജ്യത്ത് പുതിയ 18 കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

18 പേരും ഒമാനിലെ പൗരന്മാരാണ്. 11 കേസുകൾ രോഗബാധിതരുമായി ബന്ധപ്പെട്ടത്തിലൂടെ വൈറസ് ബാധിതരായവരാണ്,. 5 കേസുകൾ യു.കെ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രയുമായി ബന്ധപ്പെട്ടതാണെന്നും 2 കേസുകൾ അന്വേഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ ഒമാനിലെ ആകെ കോവിഡ്19 കേസുകളുടെ എണ്ണം 84 ആയി. രാജ്യത്ത് ഇതുവരെ 17 രോഗികൾ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button