KeralaLatest NewsNews

സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം നല്‍കണം

തിരുവനന്തപുരം•സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളുമായി കേരള പോലീസ്. സ്വകാര്യവാഹനങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം എഴുതിനല്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഈ ഫോറം എഴുതി കൈവശം സൂക്ഷിക്കേണ്ടതും പോലീസ് പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ നല്‍കേണ്ടതുമാണ്. പരിശോധനയ്ക്ക് ശേഷം ഈ ഫോറം പോലീസ് ഉദ്യോഗസ്ഥര്‍ മടക്കി നല്‍കും. സൈക്കിള്‍, സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍, കാര്‍, എസ്.യു.വി എന്നിവയിലെല്ലാം സഞ്ചരിക്കുന്നവര്‍ക്ക് സത്യവാങ്മൂലം ബാധകമാണ്.

പ്രിന്റ്‌ എടുക്കാന്‍ കഴിയാത്തവര്‍ക്ക് അതേ മാതൃകയില്‍ പേപ്പറില്‍ എഴുതി നല്‍കിയാലും മതിയാകും.

തെറ്റായ വിവരങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച്‌ യാത്ര ചെയ്യാന്‍ കഴിയും.

കേരള പൊലീസ് പുറത്തിറക്കിയ സത്യവാങ്മൂലത്തിന്റെ മാതൃക

swakrya

shortlink

Related Articles

Post Your Comments

Related Articles


Back to top button