Latest NewsKeralaNews

ബാർ കൗണ്ടർ വഴി മദ്യം കിട്ടുമോ? എക്സൈസ് കമ്മിഷണര്‍ പറഞ്ഞത്

സംസ്ഥാനത്ത് ബിവറേജസ് ഔട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്

തിരുവനന്തപുരം: ബാർ കൗണ്ടർ വഴി മദ്യം കിട്ടില്ലെന്ന്‌ വ്യക്തമാക്കി എക്സൈസ് കമ്മിഷണര്‍. അതുപോലെ സംസ്ഥാനത്ത് ഒരൊറ്റ ബാറും തുറക്കാൻ അനുവദിക്കരുതെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് എക്സൈസ് കമ്മിഷണർ നിർദ്ദേശം നൽകി. ഡപ്യൂട്ടി കമ്മീഷണർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്താനും നിർദ്ദേശം നൽകി.

അതേസമയം ബാറുടമകളുടെ അസോസിയേഷൻ ബാർ കൗണ്ടർ വഴി പാർസൽ വിൽപ്പനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകി. നിലവിലെ അബ്കാരി നിയമം പാഴ്സൽ വിൽപ്പനയ്ക്ക് അനുമതി നൽകുന്നില്ല. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ സർക്കാരിന് കത്ത് നൽകിയത്.

ALSO READ: സംസ്ഥാന ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ജനങ്ങള്‍; പിടി മുറുക്കി പൊലീസ്

സംസ്ഥാനത്ത് ബിവറേജസ് ഔട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കൊവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 800 ബാർ കൗണ്ടറുകളാണ് പൂട്ടിയത്. ഇതോടെ ബിവറേജസിലെ വിലക്ക് പാഴ്സൽ കൗണ്ടർ വഴി മദ്യം വിൽക്കാമെന്നാണ് ബാർ ഹോട്ടൽ ഉടമകൾ വ്യക്തമാതക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button