KeralaLatest NewsNews

ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകം; അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യും; കടുപ്പിച്ച് കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇനിയുള്ള 14 ദിവസം കേരളത്തിനു നിര്‍ണായകമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാന സർക്കാർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

“കേവലമായ അഭ്യര്‍ഥന മാത്രമല്ല, കര്‍ശനമായ നടപടി വേണ്ടിവരും. ഇനി ഉപദേശമില്ല, ഇപ്പോള്‍ കാസര്‍ഗോട്ട് മാത്രമാണു വളരെ കര്‍ശനമായി നടപടി സ്വീകരിക്കുന്നത്. അവിടെ വീടിനു പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്നും,” മന്ത്രി പറഞ്ഞു.

ALSO READ: സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കറ്റുകളില്‍ കാണുന്ന കാഴ്‌ച ഇത്

സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതു വളരെ വലിയ കാര്യം തന്നെയാണെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് എത്തിയവരും അവരുമായി ഇടപഴകിയവരും പിന്നെ ചില വിദേശികള്‍ക്കും മാത്രമാണു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കടകംപള്ളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button