Latest NewsNewsIndia

കൊവിഡ് കെയർ സെന്ററുകൾക്കായി അവധിക്കാല റിസോർട്ടുകൾ വിട്ടുനൽകും; വെന്റിലേറ്ററുകളും നിർമ്മിക്കുമെന്ന് ആനന്ദ് മഹീന്ദ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സമൂഹത്തിന് സഹായവുമായി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. വെന്റിലേറ്റർ നിർമ്മാണത്തിന് തന്റെ നിർമ്മാണ യൂണിറ്റുകളെ സജ്ജമാക്കി തുടങ്ങിയതായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെ വ്യക്തമാക്കി. കൂടാതെ കൊവിഡ് കെയർ സെന്ററുകൾക്കായി മഹീന്ദ്രയുടെ അവധിക്കാല റിസോർട്ടുകൾ വിട്ടു നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യ രോഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് വിദഗ്ധർ പറയുന്നത്. കൂടുതൽ രോഗികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മെഡിക്കൽ സംവിധാനങ്ങളുടെയും വെന്റിലേറ്ററുകളുടെയും അഭാവം ഉണ്ടാകും. ഈ സാഹചര്യത്തിൽ ഞങ്ങളുടെ നിർമ്മാണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകൾ നിർമിക്കാൻ ശ്രമിക്കും. മഹീന്ദ്ര ഹോളിഡേയ്‌സ് റിസോർട്ടുകൾ താൽക്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയാറാണെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Read also: ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയും കൊറോണ വാഹകർ; രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തി ഗവേഷകർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button