Latest NewsNewsInternational

ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയും കൊറോണ വാഹകർ; രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തി ഗവേഷകർ

പനി, ചുമ, തൊണ്ടവേദന, തലവേദന, വിശപ്പില്ലായ്മ എന്നിങ്ങനെ പല ലക്ഷണങ്ങളാണ് കൊറോണ വൈറസ് ബാധിതരിൽ കണ്ടുവരുന്നത്. എന്നാൽ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളും ഉണ്ട്. ഇത്തരത്തില്‍ രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തി യു.കെയിലെ ഗവേഷകര്‍ രംഗത്ത് വന്നിരിക്കുകയാണ്. ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതും കൊറോണയുടെ ലക്ഷണമാണെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

Read also: നിയന്ത്രണം ലംഘിച്ചാൽ അറസ്റ്റും കനത്ത പിഴയും; വൈറസ് വ്യാപനം തടയാൻ കേന്ദ്രസർക്കാരിന്റെ നയങ്ങൾ പിന്തുടരുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 സ്ഥിരീകരിച്ച രോഗികളെ സസൂക്ഷ്മം നിരീക്ഷിച്ചതിന്റേയും പഠിച്ചതിന്റേയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ അറിയിക്കുന്നത്. സൗത്ത് കൊറിയയിലും ചൈനയിലും ഇറ്റലിയിലും രോഗം പിടിപെട്ട മൂന്നിലൊന്നു രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ സ്ഥിരീകരിച്ചതായി യു.കെയിലെ ഇ.എന്‍.ടി വിദഗ്ദ്ധര്‍ അറിയിച്ചു. അല്ലാത്തവര്‍ക്ക് വലിയ പനിയും ചുമയുമാണ് ലക്ഷണങ്ങളായി കണ്ടുവന്നത്. എല്ലായ്‌പ്പോഴും വൈറസ് ബാധയെത്തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങള്‍ ഒരുപോലെ ആയിരിക്കില്ലെന്നും ഈ വിഷയം സംബന്ധിച്ച്‌ ഇപ്പോഴും പഠനങ്ങള്‍ നടന്നുവരികയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button