Latest NewsNewsIndia

ലോക് ഡൗണ്‍ തെറ്റിച്ച് കറങ്ങിയടിച്ചാല്‍ കര്‍ശന നടപടി : രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിയ്ക്കും : നിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ലോക് ഡൗണ്‍ തെറ്റിച്ച് കറങ്ങിയടിച്ചാല്‍ കര്‍ശന നടപടി. രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിയ്ക്കും. നിയമം കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍.  കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളും പൂര്‍ണമോ ഭാഗികമോ ആയ നിയന്ത്രണങ്ങളിലാണ്. ആകെ 32 ഇടങ്ങളിലാണ് പൂര്‍ണ ലോക്ഡൗണ്‍. പലയിടങ്ങളിലും വാഹനഗതാഗതം അടക്കം നിരോധിച്ചു. പഞ്ചാബില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കേരളത്തിലേതുപോലെ ഡല്‍ഹി, ജാര്‍ഖണ്ഡ്, നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍പ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ ചില ജില്ലകള്‍ അടച്ചു. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ തന്നെ പൂര്‍ണമോ ഭാഗികമോ ആയി അടച്ചുകഴിഞ്ഞു

read also : അവര്‍ ഇനി ഒരിയ്ക്കലും ഗള്‍ഫ് കാണില്ല : വിലക്ക് ലംഘിയ്ക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും : ആ രണ്ട് പ്രവാസികള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട്

എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ ഇത് വേണ്ടത്ര ഗൗരവം കൊടുത്തില്ല. ആഘോഷ മൂഡില്‍ പലരും സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിച്ച് ലോക് ഡൗണിലെ വിലക്കുകള്‍ ലംഘിച്ചു. ഇതോടെയാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിയക്കുന്നത്

ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നു തോന്നിയാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188, 270, 271 വകുപ്പുകളും ദുരന്തനിവാരണ നിയമത്തിനു കീഴിലുള്ള വ്യവസ്ഥകളും അനുസരിച്ച് നടപടികള്‍ എടുക്കണമെന്നാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചിരിക്കുന്നത്. ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവും പിഴയും ആണ് ശിക്ഷ.

നിയന്ത്രണങ്ങള്‍ ഇവിടെയൊക്കെ

ചണ്ഡിഗഢ്

ഡല്‍ഹി

ഗോവ

ജമ്മു കശ്മീര്‍

5. നാഗാലാന്‍ഡ്

6. രാജസ്ഥാന്‍

7. ഉത്തരാഖണ്ഡ്

8. ബംഗാള്‍

9. ലഡാക്ക്

10. ജാര്‍ഖണ്ഡ്

11. അരുണാചല്‍ പ്രദേശ്

12. ബിഹാര്‍

13. ത്രിപുര

14. തെലങ്കാന

15. ഛത്തിസ്ഗഢ

16. പഞ്ചാബ്

17. ഹിമാചല്‍ പ്രദേശ്

18. മഹാരാഷ്ട്ര

19. ആന്ധ്ര പ്രദേശ്

20. മേഘാലയ

21. തമിഴ്‌നാട്
22. കേരള

23. മണിപ്പുര്‍

24. ഹരിയാന

25. ദാമന്‍ ദിയു, ദാദ്ര, നഗര്‍ ഹവേലി

26. പുതുച്ചേരി

27. ആന്‍ഡമാന്‍ നിക്കോബാര്‍

28. ഗുജറാത്ത്

29. കര്‍ണാടക

30. അസം

31. മിസോറം

32. സിക്കിം

മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവര്‍ 100 കടന്നു

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നൂറു കടന്നു. പുണെയില്‍ മൂന്നുപേര്‍ക്കും സത്താറയില്‍ ഒരാള്‍ക്കുമാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 101 ആയി. എന്നാല്‍ സംസ്ഥാനം പൂര്‍ണ ലോക്ക്ഡൗണിലേക്കു പോയിട്ടില്ല. ഇന്ന് മുംബൈയില്‍ ഒരാള്‍ കൂടി മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button