KeralaLatest NewsNews

പരിശോധനയ്ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; എറണാകുളം സ്വദേശി അറസ്റ്റിൽ

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാകാതെ ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞയാൾ അറസ്റ്റിൽ. 54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർ‍വ്വീസായി പ്രഖ്യാപിച്ച വിഭാഗങ്ങൾക്ക് പൊലീസ് പാസ് നൽകും. പാസ് കൈവശമില്ലാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി അറിയിച്ചു.

Read also: ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയും കൊറോണ വാഹകർ; രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തി ഗവേഷകർ

അവശ്യസാധനങ്ങളുടെ ലഭ്യത സർക്കാർ ഉറപ്പുവരുത്തും.ലോക്ക് ഡൗൺ നടപ്പാക്കുമ്പോൾ, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കും. ഭക്ഷണം,പാനീയം,മരുന്ന് തുടങ്ങിയവ ഉറപ്പുവരുത്തും. പാൽ,പച്ചക്കറി, പലചരക്ക്, പഴങ്ങൾ, മത്സ്യം, മാംസം,കാലിത്തീറ്റ തുടങ്ങിയവയെല്ലാം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button