CricketLatest NewsNewsSports

കോവിഡ് 19 ; സഹായ ഹസ്തവുമായി പഠാന്‍ സഹോദരങ്ങള്‍

വഡോദര: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും യൂസുഫ് പഠാനും രംഗത്ത്. 4,000 മാസ്‌കുകള്‍ നല്‍കികൊണ്ടാണ് പഠാന്‍ സഹോദരങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി രംഗത്തെത്തിയിരിക്കുന്നത്. ഇര്‍ഫാന്‍ പഠാന്റെയും യൂസഫ് പഠാന്റെയും പിതാവ് നടത്തുന്ന മെഹമൂദ് ഖാന്‍ പഠാന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് ഈ മാസ്‌കുകള്‍ നല്‍കുന്നത്.

വഡോദര ആരോഗ്യവിഭാഗത്തിനാണ് മാസ്‌കുകള്‍ കൈമാറിയത്. ഇര്‍ഫാന്‍ പഠാനാണ് മറ്റുള്ളവര്‍ക്ക് പ്രചോദനകരമാകുന്ന ഈ വിവരം സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്. തുടര്‍ന്നും തങ്ങള്‍ സംഭാവന ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.

സമൂഹത്തിന് വേണ്ടി ചെയ്യുന്ന എളിയ സഹായം. നിങ്ങള്‍ക്ക് കഴിയുന്നയത്ര മറ്റുള്ളവരെ സഹായിക്കുക. എന്നാല്‍ കൂട്ടംകൂടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നും ഇര്‍ഫാന്‍ പത്താന്‍ ഓര്‍മ്മിപ്പിച്ചു. നിലവില്‍ ഇന്ത്യയിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 467 ല്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button