KeralaLatest NewsNews

പൊലീസ് വകുപ്പിൽ അഴിച്ചുപണി; സി.ഐമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിൽ സി.ഐമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം.106 സി.ഐ മാരെയാണ് കൂട്ടമായി സ്ഥലം മാറ്റിയത്. പേട്ടയില്‍ നിന്ന് മാറ്റിയ കെ.ആര്‍.ബിജുവിനെ ഫോര്‍ട്ട് സി.ഐയാക്കി. എ.ബൈജുവാണ് തമ്ബാനൂരിലെ പുതിയ സി.ഐ. സൈബര്‍ സ്റ്റേഷനില്‍ സിജു നായരെയും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസില്‍ എച്ച്‌.അനില്‍കുമാറിനെയും പൂവാറില്‍ എ.അജിചന്ദ്രന്‍ നായരേയും വെഞ്ഞാറമൂട്ടില്‍ വി.കെ.വിജയരാഘവനെയും നെയ്യാര്‍ഡാമില്‍ കെ.മണികണ്‌ഠന്‍ ഉണ്ണിയേയും കടയ്ക്കാവൂരില്‍ ആര്‍.ശിവകുമാറിനെയും അഞ്ചുതെങ്ങില്‍ കെ.കണ്ണനെയും നിയമിച്ചു. വട്ടിയൂര്‍ക്കാവില്‍ നിന്ന് മാറ്റിയ എ.എസ് ശാന്തകുമാറിനെ അവിടെത്തന്നെ തിരികെ നിയമിച്ചു. നേരത്തേ സ്ഥാനക്കയറ്റം ലഭിച്ച സി.ഐമാര്‍ക്ക് നിയമനം നല്‍കിയതിന്റെ തുടര്‍ച്ചയായാണ് ഈ മാറ്റം.

കോവിഡ് കണ്‍ട്രോള്‍ റൂമുകളിലേക്കും പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം വിട്ടുനല്‍കി. സി.ഐമാരായ എം.ജി സാബു (മലപ്പുറം) ഇ.കെ.ഷിജു (കോഴിക്കോട്), എ.അഭിലാഷ് (കൊല്ലം) അലക്സ് ബേബി (പത്തനംതിട്ട), കെ.ആര്‍.ബിജു (തിരുവനന്തപുരം), എസ്.വൈ.സുരേഷ് (തിരുവനന്തപുരം), എ.ജെ.തോമസ് (കോട്ടയം) എന്നിവരെയാണ് നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button