Latest NewsNewsIndia

മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവരാജ് സിംഗ് ചൗഹാന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇത് നാലാം തവണയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചൗഹാന്‍ അധികാരത്തിലേറുന്നത്

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിവും അനുഭവ സമ്പത്തുമുള്ള ഭരണാധികാരിയാണ് ശിവരാജ് സിംഗ് ചൗഹാനെന്ന് പ്രധാനമന്ത്രി പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചത്.

മധ്യപ്രദേശിന്റെ വികസനം മാത്രം ലക്ഷ്യമിടുന്ന ചൗഹാന്‍ കഴിവും അനുഭവ സമ്പത്തുമുള്ള മികച്ച ഭരണാധികാരിയാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശിവരാജ് സിംഗ് ചൗഹാന്‍ജിയ്ക്ക് അഭിനന്ദനങ്ങള്‍. സംസ്ഥാനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന് എല്ലാ ഭാവുകങ്ങളും നേരുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ALSO READ: ഒമാനിൽ കൊറോണ വ്യാപനം തുടരുന്നു; എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണമെന്ന് മന്ത്രാലയം

അതേസമയം, മുഖ്യമന്ത്രി എന്ന നിലയില്‍ മധ്യപ്രദേശിന്റെ വികസനത്തിനായി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ കൊറോണ വൈറസ് വ്യാപനത്തെ തടയുക എന്നതാണ് തന്റെ ലക്ഷ്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷിക്കരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും അവരവരുടെ വീട്ടില്‍ തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് നാലാം തവണയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ചൗഹാന്‍ അധികാരത്തിലേറുന്നത്. 2003 മുതല്‍ 2018 വരെ ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button