Latest NewsNewsIndia

പഞ്ചാബിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയത് 90,000 ഇന്ത്യക്കാർ; ഭീതിയൊഴിയാതെ ജനങ്ങൾ

ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സുരക്ഷ, ശുചീകരണം, എന്നിവയ്ക്കായാണ് അമരീന്ദർ സ‍ർക്കാ‍ർ കേന്ദ്ര സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്

ന്യൂഡല്‍ഹി։ പഞ്ചാബിൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയ 90,000 ഇന്ത്യക്കാരിൽ പലർക്കും കോവിഡ് ലക്ഷണങ്ങളെന്ന് റിപ്പോർട്ട്. നിലവില്‍, സംസ്ഥാനത്ത് വൈറസ് വ്യാപനം തടയുന്നതിന് ഫണ്ട് ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി 150 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സുരക്ഷ, ശുചീകരണം, എന്നിവയ്ക്കായാണ് അമരീന്ദർ സ‍ർക്കാ‍ർ കേന്ദ്ര സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് നിന്നും ഏറ്റവുമധികം പൗരന്മാർ വിദേശത്ത് പോയിരിക്കുന്നത് പഞ്ചാബില്‍ നിന്നുമാണ് അതില്‍ 90,000 ത്തോളം ആളുകള്‍ ഈ മാസം തിരികെ എത്തിക്കഴിഞ്ഞു.

സംസ്ഥാന ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്ങ് സിദ്ധു രോഗവ്യാപനം അടിയന്തിരമായി തടയേണ്ടത് ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ സിങ്ങിന് അയച്ച കത്തില്‍ വിശദീകരിക്കുന്നു.സംസ്ഥാനത്ത് 23 പേര്‍ക്ക് കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.

ALSO READ: പത്തനംതിട്ടയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ദിവസം മുന്‍പ് തന്നെ എല്ലാ പൊതു ഗതാഗതവും റദ്ദാക്കിയിരുന്നു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന അടക്കമുള്ള നടപടികള്‍ സ‍ർക്കാർ കർശനമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button