Latest NewsNewsIndia

ഹിന്ദു ദൈവങ്ങളേയും ആചാരങ്ങളേയും പരിഹസിച്ചതുകൊണ്ടാണ് കൊറോണ വന്നത്; വിവാദപ്രസ്‌താവനയുമായി മന്ത്രി

ചെന്നൈ: കോവിഡ് വൈറസിനെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ മന്ത്രിക്കെതിരെ നടപടിയുമായി അണ്ണാ ഡിഎംകെ. തമിഴ്നാട് ക്ഷീര വികസന മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജിക്കെതിരെയാണ് നടപടി. ഹിന്ദു ദൈവങ്ങളേയും ആചാരങ്ങളേയും പരിഹസിച്ചതുകൊണ്ടാണ് രാജ്യത്ത് കൊറോണ വന്നത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമർശം. സംഭവം വിവാദമായതോടെ എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ബാലാജിയെ നീക്കി. ‌

Read also: കൊവിഡ് കെയർ സെന്ററുകൾക്കായി അവധിക്കാല റിസോർട്ടുകൾ വിട്ടുനൽകും; വെന്റിലേറ്ററുകളും നിർമ്മിക്കുമെന്ന് ആനന്ദ് മഹീന്ദ്ര; കൈയ്യടിച്ച് സോഷ്യൽ മീഡിയ

വിരുത്നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്. എഐഎഡിഎംകെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്‍റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button