Latest NewsNewsIndia

കൊറോണ വെെറസ് വ്യാപനം തുടരുമ്പോൾ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

നിയമം പാലിച്ചില്ലെങ്കിൽ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകളുണ്ട്

ന്യൂഡല്‍ഹി: കൊറോണ വെെറസ് വ്യാപനം തുടരുമ്പോൾ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതോടെ മുഴുവൻ നിയന്ത്രണങ്ങളും സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിന്റെ പരിധിയിൽ വരും.

ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കുമ്പോള്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടികളുണ്ടാകും. പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമമാണിത്. ദുരന്ത നിവാരണ നിയമം പാലിച്ചില്ലെങ്കിൽ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകളുണ്ട്.

ALSO READ: കൊറോണയുടെ പേരിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയാൽ അറസ്റ്റ് ചെയ്‌തേക്കും; നടപടികൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം

നിയന്ത്രണ നടപടികള്‍ ലംഘിക്കുന്ന ആര്‍ക്കും ദുരന്തനിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ക്കും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 നും കീഴില്‍ ആറ് മാസം വരെ ശിക്ഷിക്കപ്പെടുമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,സംസ്ഥാന പൊലീസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button