Latest NewsNewsIndia

ലോക്ക്ഡൗ​ൺ വൈ​കി പ​ക്ഷേ ഒ​രി​ക്ക​ലും ഇ​ല്ലാ​ത്ത​തി​നേ​ക്കാ​ൾ ന​ല്ല​ത്, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​രു വി​ട​വ് ബാ​ക്കി​യാ​കു​ന്നു : പി.​ചി​ദം​ബ​രം

ന്യൂഡൽഹി : കൊവിഡ്-19 വൈറസ് വ്യാപനം തടയുവാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യ വ്യാപകമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണിനെതിരെ പ്രതികരണവുമായി മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി ​ചി​ദം​ബ​രം. ലോക്ക്ഡൗ​ൺ വൈ​കി, പ​ക്ഷേ ഒ​രി​ക്ക​ലും ഇ​ല്ലാ​ത്ത​തി​നേ​ക്കാ​ൾ ന​ല്ല​താ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​രു വി​ട​വ് ബാ​ക്കി​യാ​കു​ന്നുവെന്നും ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്തു. രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​സം​ഗം ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട ശേ​ഷം സ​മാ​ധാ​ന​വും ന്യാ​യ​വും സ​മ്മ​ര്‍ദ്ദ​വും നി​രാ​ശ​യും ഭ​യ​വും കൂ​ടി​ച്ചേ​ര്‍​ന്ന വി​കാ​ര​മാ​ണ് ത​നി​ക്ക് ബാ​ക്കി​യാ​കു​ന്ന​ത്. പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് അ​ടു​ത്ത 21 ദി​വ​സ​ങ്ങ​ളി​ൽ ആ​രാ​ണ് പ​ണം ന​ൽ​കു​ക? പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 15,000 കോ​ടി​യു​ടെ അ​ര്‍​ഥ​മെ​ന്താ​ണെ​ന്നും ചിദംബരം ചോ​ദി​ച്ചു.

Also read : കേരളത്തിൽ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാതിരുന്ന മൂന്നു ജില്ലകളിൽ വൈറസ് സ്ഥിരീകരിച്ചതിൽ ആശങ്കയോടെ ജനങ്ങൾ

കൊവിഡ്-19 വ​രു​ത്തു​ന്ന സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ത്തെ നേ​രി​ട​ണ​മെ​ങ്കി​ല്‍ അ​ടു​ത്ത നാ​ലോ ആ​റോ മാ​സ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തി​ന് അ​ഞ്ച് ല​ക്ഷം കോ​ടി രൂ​പ​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യി വരും.പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പ്ര​ഖ്യാ​പി​ക്കാ​ൻ നാ​ലി​ലേ​റെ ദി​വ​സം എ​ടു​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാ​ണ്? നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പാ​ക്കേ​ജ് ഒ​രു​ക്കാ​ൻ ക​ഴി​വു​ള്ള​വ​ർ ന​മു​ക്കു​ണ്ട്. ഓ​രോ പൗ​ര​നും ലോ​ക്ക്ഡൗ​ണി​നെ പി​ന്തു​ണ​യ്ക്കു​ക എ​ന്ന​താ​ണ് ശ​രി​യാ​യ കാ​ര്യം. ഒ​രു സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ദ​രി​ദ്ര​ർ, ദൈ​നം​ദി​ന തൊ​ഴി​ലാ​ളി​ക​ൾ, കാ​ര്‍​ഷി​ക തൊ​ഴി​ലാ​ളി​ക​ൾ, സ്വ​യം​തൊ​ഴി​ല്‍ ചെ​യ്യു​ന്ന​വ​ര്‍ എ​ന്നി​വ​രു​ടെ പോ​ക്ക​റ്റു​ക​ളി​ല്‍ പ​ണം ഇ​ടു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത പ്ര​ധാ​ന​മ​ന്ത്രി മ​ന​സി​ലാ​ക്കു​ന്നു​വെ​ന്ന് ത​നി​ക്ക് ഉ​റ​പ്പുണ്ട്. സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം മ​റ്റ് മേ​ഖ​ല​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കേ​ണ്ട​തുണ്ടെന്നും ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ ക​ര്‍​ഷ​ക​ര്‍ എ​ങ്ങ​നെ വി​ള​വെ​ടു​ക്കും എ​ന്നു​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ചി​ദം​ബ​രം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button