Latest NewsIndia

കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: ബോഗികള്‍ വാര്‍ഡുകളാവും

ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം റെയില്‍വേ ആരംഭിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: കൊറോണ രോഗവ്യാപനം ഉണ്ടായാല്‍ രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃഖലയാകാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. കൊറോണ രോഗികളെ കൊണ്ട് ആശുപത്രികളെ നിറഞ്ഞാല്‍ രണ്ടാംഘട്ടമായാണ് റെയില്‍വേയുടെ കീഴിലുള്ള ട്രെയിനുകൾ ആശുപത്രികളാവുക. ഇതിനായി റെയില്‍വേ മന്ത്രാലയം വിദഗ്ദ്ധരുമായി ആലോചന തുടങ്ങി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ റെയില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നീക്കം റെയില്‍വേ ആരംഭിച്ചിരിക്കുന്നത്.

28 കോച്ചുകള്‍ വരെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ നിലവിലുണ്ട്. ഇവയില്‍ മാറ്റം വരുത്തിയാല്‍ തന്നെ മികച്ച ആശുപത്രി സംവിധാനം ഉണ്ടാക്കാം. ബെര്‍ത്തും ടോയ്‌ലൈറ്റും സീറ്റും പാന്‍ട്രിയും ഉള്ളതിനാല്‍ രോഗികള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ല.റെയില്‍വേയുടെ ട്രെയിനുകളില്‍ 30 ശതമാനവും ഇപ്പോള്‍ എസി കോച്ചുകള്‍ ഉള്ളവയാണ്. കൊറോണ പടരുകയാണെങ്കില്‍ എസി ട്രെയിനുകളെല്ലാം സഞ്ചരിക്കുന്ന ആശുപത്രികളായി മാറും. ഇതിനായുള്ള മുന്നെരുക്കമാണ് റെയില്‍വേ ഇപ്പോള്‍ നടത്തുന്നത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് 18 സോണുകളിലായി 20000 ട്രെയിനുകളാണ് ഉള്ളത്.

വൈറസ് ബാധ ഉണ്ടാകുന്ന സ്ഥലങ്ങളിലെ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ എത്തിച്ച്‌ ആശുപത്രികള്‍ ആക്കാനും. ഒരോ സ്‌റ്റേഷനുകളില്‍ നിന്നും രോഗികളെ നേരിട്ടെത്തി എടുക്കാനും ട്രെയിന്‍ ആശുപത്രികള്‍ക്കാവും. ഇതു മുന്‍കൂട്ടിക്കണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും റെയില്‍വേ മന്ത്രാലയവുമായി സംയുക്ത നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച്‌ പഠന റിപ്പോര്‍ട്ട് വിദഗ്ദ്ധര്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും റെയില്‍ മന്ത്രാലയം വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കുന്നതിന് മാതൃകയായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കേന്ദ്ര മന്ത്രിസഭായോഗം

കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം മുന്‍കൂട്ടികണ്ട് എല്ലാ റെയില്‍വേ ഡിവിഷനുകളും തങ്ങളുടെ കീഴിലുള്ള ട്രെിനുകള്‍ ശുചീകരിച്ചു തുടങ്ങി. ട്രെയിനുകള്‍ അണുവിമുക്തമാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ട്രെയിന്‍ ഉപയോഗിച്ച്‌ ഒരാഴ്ചയ്ക്കുള്ളില്‍ ഒരുകോടിയിലേറെ ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കാൻ തങ്ങൾ തയാറാണെന്നു അസറ്റ് ഹോംസ് പറയുന്നു. ചെറിയ മാറ്റം വരുത്തിയാല്‍ ഇവ ആശുപത്രികളാക്കാന്‍ പ്രയാസമില്ല.

ഓരോ ട്രെയിനിലും ഒരു കണ്‍സള്‍ട്ടേഷന്‍ റൂം, മെഡിക്കല്‍ സ്‌റ്റോര്‍, ചുരുങ്ങിയത് 1,000 ബെഡ്, ഒരു ഐസിയു, പാന്‍ട്രി എന്നിവ സജ്ജമാക്കാമെന്നും അസറ്റ്‌ ഹോംസ് മാനേജിങ്‌ ഡയറക്ടര്‍ വി സുനില്‍കുമാര്‍ പറഞ്ഞു.ഇതുസംബന്ധിച്ച്‌ വിശദമായ പദ്ധതി പ്രധാനമന്ത്രിക്കും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ക്കും സമര്‍പ്പിച്ചിട്ടുണ്ടെന്നും ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി സഹകരിക്കാന്‍ അസറ്റ് ഹോംസ് സന്നദ്ധമാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button