Latest NewsIndia

മുൻ മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19

ഇയാളുമായി അടുത്ത് ഇടപഴകിയവരെയെല്ലാം വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.

ഭോപാല്‍: കഴിഞ്ഞയാഴ്ച മധൃപ്രദേശ് മുഖ്യമന്തി ആയിരിക്കേ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ആയി. ഈ മാധ്യമ പ്രവര്‍ത്തകന്റെ മകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി അടുത്ത് ഇടപഴകിയവരെയെല്ലാം വീട്ടുനിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.

കോവിഡ്-19 : ഇന്ത്യ ഏറെ ആശങ്കാജനകമായ സമൂഹവ്യാപനം എന്ന ഘട്ടത്തിലേയ്ക്ക് : ഇന്ത്യയില്‍ 13 ലക്ഷം കൊറോണ രോഗികളുണ്ടാകുമെന്നും മുന്നറിയിപ്പ്

കൂടാതെ  താൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സ്ഥാനമൊഴിയുകയാണെന്ന് കമൽ നാഥ് പ്രഖ്യാപിച്ച സ്ഥലത്ത് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് മാധ്യമ പ്രവർത്തകർ സ്വയം ക്വാറന്റൈനിൽ ആണ്. സാർസ്-കോവി -2 എന്ന പുതിയ വൈറസ് പടരാതിരിക്കാൻ ഇന്ത്യ നിലവിൽ 21 ദിവസത്തെ രാജ്യവ്യാപകമായി ലോക്ക് ഡൌണിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button