KeralaLatest NewsNews

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് : രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു : രോഗലക്ഷണമില്ലാത്ത ആദ്യ കോവിഡ് സ്ഥിരീകരണം ആശങ്കയിലാഴ്ത്തുന്നതായി ജില്ലാ കളക്ടര്‍

പത്തനംതിട്ട: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്ന പുതിയ റിപ്പോര്‍ട്ട് , രോഗലക്ഷണം കാണിക്കാത്ത പ്രവാസിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു രോഗലക്ഷണമില്ലാത്ത ആദ്യ കോവിഡ് സ്ഥിരീകരണം ആശങ്കയിലാഴ്ത്തുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍. പത്തനംതിട്ട ജില്ലയില്‍ ഇന്ന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്കാണ്. രണ്ട് പേരും വിദേശത്ത് നിന്നും എത്തിയവര്‍. എന്നാല്‍ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നത് ആശങ്കപ്പെടുത്തുന്നതാണ്. യുകെയില്‍ നിന്നും വന്ന ഇയാള്‍ മാര്‍ച്ച് 14 നാണ് നാട്ടിലെത്തിയത്.

read also : സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു : ഇന്ന് 9 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങളൊന്നും കാണിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇയാള്‍ നാട്ടിലെത്തിയ ശേഷം പല ദിവസങ്ങളില്‍ ബന്ധുവീടുകളില്‍ സന്ദള്‍ശനം നടത്തുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇയാള്‍ വിദേശത്ത് നിന്നും എത്തിയതായിരുന്നാല്‍ നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരമറിച്ചു. ഇതേത്തുടര്‍ന്ന് ജില്ലാഭരണകൂടമെത്തി ഇയാളുടെ സാമ്ബിളുകള്‍ എടുക്കുകയും രോഗംസ്ഥിരീകരിക്കുകയുമായിരുന്നു.

രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയേക്കും. കൂടുതല്‍ പേരുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നതിനാല്‍ ഇനി ഇയാളുടെ റൂട്ട്മാപ്പടക്കം തയ്യാറാക്കേണ്ടതുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button