Latest NewsNewsIndia

പ്രധാനമന്ത്രി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ തൊഴിലില്ലായ്മ ചൂണ്ടികാട്ടി കേരളത്തിലെ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ജനങ്ങള്‍ക്ക് 3280 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെതിരെ തൊഴിലില്ലായ്മ ചൂണ്ടികാട്ടി കേരളത്തിലെ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിയ്ക്കുമ്പോള്‍ തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് 3280 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. കോവിഡ്-19 കാലത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും 1,000 രൂപവീതം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. ഇതോടൊപ്പം ഏപ്രില്‍മാസത്തെ സൗജന്യ റേഷന്‍ സാധനങ്ങള്‍ മുന്‍കൂട്ടി നല്‍കും.

read also : രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ വരാനിരിയ്ക്കുന്ന മഹാ ദുരന്തം മുന്നില്‍ കണ്ട്… മഹാരാഷ്ട്രയും കേരളവും അപകടകരമായ സ്ഥിതിയിലേയ്ക്ക്…

രജിസ്റ്റര്‍ ചെയ്ത നടപ്പാത വ്യാപാരികള്‍ക്ക് രണ്ടായിരം രൂപയും കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കും ഓട്ടോ- ടാക്‌സി തൊഴിലാളികള്‍ക്കും ആയിരം രൂപയും 15 കിലോ അരി, ഒരു കിലോ പരിപ്പ്, ഒരു കിലോ പാചക എണ്ണ എന്നിവയും വിതരണം ചെയ്യും. ഇതരസംസ്ഥാന അസംഘടിത തൊഴിലാളികള്‍ക്ക് ഓരോ കുടുംബത്തിനും 15 കിലോ അരി, പരിപ്പ്, എണ്ണ തുടങ്ങിയവ സൗജന്യമായി നല്‍കും.

ജില്ലകള്‍ തോറും പൊതു അടുക്കളകള്‍ സ്ഥാപിച്ച് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. ‘അമ്മ’ കാന്റീനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് രണ്ടു ദിവസത്തെ വേതനം കൂടുതലായി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button