Latest NewsNewsInternational

ഭീകരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂൾ : ഭീകരാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെ ചാവേറുകളും തോക്കേന്തിയ അക്രമിയും ചേര്‍ന്ന്  ആക്രമണം നടത്തിയെന്ന  വിവരമാണ് പുറത്തു വരുന്നത്. രാവിലെ 7.45ന് കാബൂളിലെ ഷോര്‍ ബസാറിന് സമീപത്തെ ഹിന്ദു, സിഖ് ന്യൂനപക്ഷമേഖലയിലെ ധരംശാലയാണ് ആക്രമിച്ചത്.സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയാണ് ഇവര്‍ ധരംശാലയിലേക്ക് കടന്നത്.

Also read : കൊറോണ വെെറസ് വ്യാപനം തുടരുമ്പോൾ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

സുരക്ഷാസേനയും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.  കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ധരംശാലയിലെ ആദ്യ നില ഒഴിപ്പിച്ചെന്നും പ്രദേശത്തേക്ക് ആമ്പുലന്‍സിനെയും അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button