KeralaLatest NewsNews

യാത്രാ ചരിത്രമില്ലാത്ത 33 കാരന് കോവിഡ് 19 : കോൺടാക്റ്റ് ട്രാൻസ്മിഷനെന്ന് സ്ഥിരീകരണം

ലക്നോ• ഉത്തര്‍പ്രദേശിലെ പിലിഫിതില്‍ 33 കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യാതൊരു യാത്രാ ചരിത്രവുമില്ലാത്ത യുവാവിനാണ് പരിശോധനയില്‍ കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് യാതൊരു യാത്രാ ചരിത്രവുമില്ലെന്നും ഇത് കോൺടാക്റ്റ് ട്രാൻസ്മിഷന്‍ സ്ഥിരീകരിച്ച കേസാണെന്നും ലക്നോവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോ. സുധീർ സിംഗ് പറഞ്ഞു.

നേരത്തെ, 37 പേരുള്ള ഒരു സംഘത്തോടൊപ്പം മക്കയിൽ നിന്ന് മടങ്ങിയെത്തിയ 45 കാരിയായ സ്ത്രീയ്ക്ക് പിലിഭിത്തിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഉത്തർപ്രദേശിൽ ഇതുവരെ 41 കോവിഡ് -19 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ജനങ്ങൾക്കിടയിൽ വ്യാപിക്കുന്നത് തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേക്ക് രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സർക്കാർ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി. അവശ്യസാധനങ്ങളെല്ലാം നൽകുമെന്ന് ജനങ്ങൾക്ക് സര്‍ക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button