Latest NewsIndia

അടച്ചകത്തിരുന്നാലും കരുതല്‍ : 80 കോടി ജനങ്ങള്‍ക്ക്‌ ആശ്വാസമായി ഭക്ഷ്യധാന്യങ്ങൾ: ത്വരിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍

80 കോടി ജനങ്ങള്‍ക്ക്‌ ഒരു കിലോ അരി മൂന്ന്‌ രൂപയ്‌ക്കും ഗോതമ്പ് രണ്ട്‌ രൂപയ്‌ക്കും ലഭ്യമാക്കുമെന്ന്‌ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍

ന്യൂഡല്‍ഹി: രാജ്യത്തെമ്ബാടും 21 ദിവസത്തെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ത്വരിത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. മൂന്ന് മാസത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് മുന്‍കൂര്‍ ആയി അരിയും ഗോതമ്പും , രണ്ട് രൂപയ്ക്ക് ഗോതമ്പും , മൂന്ന് രൂപയ്ക്ക് അരിയും നല്‍കുമെന്ന് കേന്ദ്രം പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക്‌ ഒരു കിലോ അരി മൂന്ന്‌ രൂപയ്‌ക്കും ഗോതമ്പ് രണ്ട്‌ രൂപയ്‌ക്കും ലഭ്യമാക്കുമെന്ന്‌ മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ കേന്ദ്ര മന്ത്രി പ്രകാശ്‌ ജാവഡേക്കര്‍ അറിയിച്ചു.

ഇന്നലെച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെടില്ലെന്നും ഇതിന്‌ വേണ്ട നടപടി ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കടകളില്‍ പോകുമ്പോള്‍ എല്ലാവരും അകലം പാലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്ത്‌ 21 ദിവസത്തേക്ക്‌ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ ഡൗണ്‍ സാധാരണ ജീവിതത്തെ ബാധിക്കില്ലെന്ന്‌ ഉറപ്പ്‌ നല്‍കിയ മന്ത്രി കരാര്‍ തൊഴിലാളികള്‍ക്ക്‌ വേതനം നല്‍കുമെന്നും വ്യക്‌തമാക്കി.

കൊറോണക്കിടയിലും വിവാദവുമായി സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍, പോലീസുകാരെ ഭീക്ഷണിപ്പെടുത്തി (വീഡിയോ )

അതേസമയം വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ കരുതിയിരിക്കണമെന്നും ആരോഗ്യസംബന്ധമായ വിഷയം ഉണ്ടെങ്കില്‍ ഡോക്‌ടര്‍മാരെ ഉടന്‍ കാണണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കോവിഡ്‌-19 വൈറസ്‌ ബാധ ഏല്‍പ്പിച്ച തിരിച്ചടി മറികടക്കാന്‍ 1.5 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച ചര്‍ച്ച പ്രധാനമന്ത്രിയുടെ ഓഫീസ്‌, ധനമന്ത്രാലയം, റിസര്‍വ്‌ ബാങ്ക്‌ എന്നിവ തുടക്കമിട്ടു. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 10 കോടി ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന പദ്ധതികളാണു പരിഗണനയിലുള്ളത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button