Latest NewsIndia

“അച്ഛാ വെളിയിൽ പോവല്ലേ കൊറോണ പിടിക്കും” – പോലീസ് ഉദ്യോഗസ്ഥനെ പുറത്തിറങ്ങാൻ വിടാതെ കരഞ്ഞുപറഞ്ഞു മകൻ ( വീഡിയോ)

രാജ്യത്ത് ക്രമസമാധാന പാലനം നടക്കുന്നുണ്ടെന്നും ജനങ്ങൾ പുറത്തിറങ്ങി പകർച്ചവ്യാധി വ്യാപിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായി ജീവൻ തന്നെ പണയം വെച്ച് നിയമം പരിപാലിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതൊന്നും ബാധകമല്ല.

ന്യൂഡൽഹി:രാജ്യത്ത് നൂറുകണക്കിന് ആളുകളെ ബാധിച്ച പകർച്ചവ്യാധി പടർന്നുപിടിക്കാതിരിക്കാൻ പ്രധാനമന്ത്രി മോദി 21 ദിവസത്തേക്ക് ഇന്ത്യ പൂർണമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡ ഡൌൺ ഉള്ളതിനാൽ, എല്ലാവരും അവരുടെ വീടുകളിൽ തന്നെ തുടരുമെന്നും രോഗം പടരുന്നത് തടയാൻ കർശനമായ സാമൂഹിക അകലം പാലിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, രാജ്യത്ത് ക്രമസമാധാന പാലനം നടക്കുന്നുണ്ടെന്നും ജനങ്ങൾ പുറത്തിറങ്ങി പകർച്ചവ്യാധി വ്യാപിപ്പിക്കുന്നില്ലെന്നും ഉറപ്പുവരുത്തുന്നതിനായി ജീവൻ തന്നെ പണയം വെച്ച് നിയമം പരിപാലിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതൊന്നും ബാധകമല്ല.

ഇവർ പുറത്തു പോകുന്നത് ഒഴിച്ച് കൂടാനുമാവില്ല. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു കുട്ടിയുടെ ഹൃദയസ്പർശിയായ ആവശ്യം.ജോലിക്ക് പോകുമ്പോൾ പൊലീസുകാരനായ പിതാവിനെ തടയാൻ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ ആണ് വൈറലായത് . മുംബൈയിലാണ് സംഭവം. വീഡിയോയിൽ, പോലീസ് ഡ്യൂട്ടിക്ക് വീട്ടിൽ നിന്ന് പുറത്തുപോകാൻ പിതാവ് തയ്യാറാകുമ്പോൾ കുട്ടി കരയുന്നു. “പുറത്ത് കൊറോണയുണ്ട്” എന്ന് പറഞ്ഞ് കുട്ടി പിതാവിനെ പുറത്തുപോകാതിരിക്കാൻ വേണ്ടി ശ്രമിക്കുന്നു.

ചാൾസ് രാജകുമാരനും , കനിക കപൂറും ഒരുമിച്ചുള്ള ഫോട്ടോ വൈറൽ , ഇരുവർക്കും കൊറോണ പോസിറ്റിവ് ആയതിനെ ട്രോളി സോഷ്യൽ മീഡിയ

“അച്ഛാ , പോവല്ലേ പുറത്ത് കൊറോണയുണ്ട്. പുറത്ത് കൊറോണയുണ്ട്, ”കുട്ടി നിർത്താതെ കരയുകയാണ്.. അവന്റെ അച്ഛൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട് , “ഞാൻ 2 മിനിറ്റ് മാത്രമേ പുറത്തിറങ്ങുകയുള്ളൂ”. എന്ന് പറഞ്ഞു മകനെ എടുത്തു ആശ്വസിപ്പിക്കുന്നുണ്ട്. ഏകദേശം അര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് കുട്ടി പിതാവിനോട് അപേക്ഷിക്കുന്നത് നൊമ്പരത്തോടെയല്ലാതെ കാണാനാവില്ല. വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button