Latest NewsNewsInternational

സ്പെ​യിനില്‍ മരിച്ചവരുടെ എണ്ണം 3,647; ഉപ പ്രധാനമന്ത്രിക്കും കൊവിഡ്

മാ​ഡ്രി​ഡ്: കോ​വി​ഡ് പകർച്ചവ്യാതി മൂലം സ്പെ​യിനില്‍ മരിച്ചവരുടെ എണ്ണം 3,647 ആയി. സ്പെയിനിൽ ഉപ പ്രധാനമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. സ്പെ​യി​നി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 738 പേ​രാ​ണു രോഗബാധയില്‍ മ​രി​ച്ച​ത്.ഇതോടെ മ​ര​ണ​ സംഖ്യയില്‍ ചൈ​ന​യെ മ​റി​ക​ട​ന്ന് സ്പെ​യി​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ഏ​ഴാ​യി​ര​ത്തോ​ളം പേ​ര്‍ മ​രി​ച്ച ഇ​റ്റ​ലി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. കൊ​റോ​ണ മ​ര​ണം ആ​ദ്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത ചൈ​ന​യി​ല്‍ 3281 പേ​രാ​ണു മ​രി​ച്ച​ത്. സ്പെ​യി​നി​ല്‍ 49,515 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ലേ​ദി​വസ​ത്തെ അ​പേ​ക്ഷി​ച്ച്‌ സ്പെ​യി​നി​ല്‍ മ​ര​ണ​നി​ര​ക്കി​ല്‍ 27ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യി. ഈ ആഴ്‌ച സ്ഥി​തി​ഗ​തി​ക​ള്‍ ഏ​റെ വ​ഷ​ളാ​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. സ്പെ​യി​നി​ല്‍ ഏ​പ്രി​ല്‍ 11 വ​രെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രിക്കു​കാ​ണ്.

ALSO READ: കോവിഡ് ആശങ്ക: വിവിധ രാജ്യങ്ങളില്‍ നിന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിയവരുടെ കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രി

അതേ സമയം ലോകത്തെ ആകെ കൊവിഡ്‌ രോഗികളുടെ എണ്ണം നാലര ലക്ഷം കടന്നു. ഇതില്‍ 74.386 കേസുകളാണ് ഇറ്റലിയില്‍ നിന്നും മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Tags

Related Articles

Post Your Comments


Back to top button
Close
Close