KeralaLatest NewsNews

ലോക്ഡൗൺ : സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്, വാഹനപരിശോധന കര്‍ശനമാക്കി : പിടിക്കപ്പെട്ടാൽ നടപടിയിങ്ങനെ

തിരുവനന്തപുരം : കൊവിഡ് -19 മഹാമാരി പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ സംസ്ഥാനത്ത് മൂന്നാം ദിനത്തിലേക്ക് കടക്കവേ കടുത്ത നടപടിയുമായി പോലീസ്. പ്രധാന സ്ഥലങ്ങളില്‍ എല്ലാം തന്നെ വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അത്യാവശ്യക്കാരെ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വാഹനയാത്രക്കാര്‍ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കില്‍ നടപടിഎടുക്കും. വാഹനം പിടിച്ചെടുത്താല്‍ ഏപ്രില്‍ 14 നുശേഷമേ വിട്ടുനല്‍കൂ.

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം ഉയരുന്നു . കഴിഞ്ഞ ദിവസം 9 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. രോഗം സ്ഥിരീകരിച്ചതില്‍ 2 പേര്‍ പാലക്കാട് സ്വദേശികളാണ്. 3 എറണാകുളം, 2 പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നാലു പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ യുകെയില്‍നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍നിന്നും വന്നതാണ്.മൂന്ന് പേര്‍ക്കു കോണ്‍ടാക്ട് വഴിയാണ് രോഗം ലഭിച്ചത്. ഇതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും.

Also read : ‘കോവിഡ് 19 – ഫലപ്രദമായ മരുന്ന് കണ്ടെത്തി’ എന്ന വാര്‍ത്തകളില്‍ വല്ല സത്യവുമുണ്ടോ? ഡോ.ജിനേഷ് പി.എസ് പറയുന്നത്

തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ചികില്‍സിയിലുണ്ടായിരുന്ന 2 പേര്‍ രോഗം മാറി ഡിസ്ചാര്‍ജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധയുണ്ടായതില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. 8 വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്‍ടാക്ട് മുഖേന വൈറസ് ബാധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button