Latest NewsNewsIndia

സമ്പദ് വ്യവസ്ഥയും സൈനിക ശക്തിയുമല്ല പ്രധാനം : കോവിഡിന് മുന്നില്‍ നമ്മള്‍ അശക്തര്‍ : ലോകരാഷ്ട്ര തലവന്‍മാരോട് മനുഷ്യന്റെ നിസാഹായാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥയും സൈനിക ശക്തിയുമല്ല പ്രധാനം കോവിഡിന് പ്രതിരോധിയ്ക്കാന്‍ നമ്മള്‍ അശക്തര്‍ . ലോകരാഷ്ട്ര തലവന്‍മാരോട് മനുഷ്യന്റെ നിസാഹായാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജി 20 രാജ്യങ്ങളിലെ തലവന്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം പറഞ്ഞത്. . കോവിഡ് 19 പ്രതിസന്ധിയില്‍ ആയിരക്കണക്കിന് വിലയേറിയ ജീവിതങ്ങള്‍ നഷ്ടപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

അങ്ങനെയാണെങ്കിലും, പെട്ടെന്നുണ്ടായ ആഘാതത്തിനപ്പുറം ഈ പകര്‍ച്ചവ്യാധി തുറന്നുകാട്ടിയ യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരുടെയും കൂട്ടായ താല്‍പര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിനു പകരം വ്യക്തിഗത താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിന് നമ്മള്‍ കൂടുതല്‍ സഹകരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തിലെ ജി ഡി പിയുടെ 80 ശതമാനവും ലോകജനസംഖ്യയുടെ 60 ശതമാനവും ജി 20 ആണ്.അതേസമയം തന്നെ, ആഗോളതലത്തിലുള്ള കോവിഡ് 19 കേസുകളില്‍ 90 ശതമാനവും കോവിഡ് 19 മരണത്തില്‍ 88 ശതമാനവും ജി20 രാജ്യങ്ങളിലാണ്. നമ്മുടെ സമ്പദ്‌വ്യവസ്ഥ ചിലപ്പോള്‍ ശക്തമായിരിക്കാം, പക്ഷേ, വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button