കൊണ്ടോട്ടി: സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി വില്‍പ്പന നടത്തുന്നത് തടയാന്‍ പരിശോധനയ്ക്കിറങ്ങിയ നഗരസഭാ ഉദ്യോഗസ്ഥരെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം. നഗരസഭ ചെയര്‍പേഴ്സനും ഉദ്യോഗസ്ഥരും പച്ചക്കറിക്കടയില്‍ സാധനങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുന്നു എന്ന പരാതി അന്വേഷിക്കാനാണ് എത്തിയത്. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥന് ലാത്തി വീശുകയായിരുന്നു. ആരാണെന്ന് നോക്കാതെയാണ് പോലീസ് ലാത്തി വീശിയതെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സംഭവം ആളറിയാതെ പറ്റിയതാണെന്നും ഖേദം രേഖപ്പെടുത്തുന്നുവെന്നും പോലീസ് അറിയിച്ചു. ലാത്തിയടി ഏല്ക്കാതെ നഗരസഭാ അധ്യക്ഷ കെ.സി.ഷീബ ഓടി രക്ഷപ്പെട്ടിരുന്നു.
Post Your Comments