Latest NewsNewsIndia

കൊറോണ ഐസൊലേഷന്‍ വാർഡുകളും, വെന്റിലേറ്ററുകളും ഇനി ട്രെയിനിൽ; രോഗ വ്യാപനത്തിനെതിരെ നിർണായക നീക്കവുമായി ഇന്ത്യൻ റെയിൽവേ

രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ കോച്ചുകളിൽ ഐസൊലേഷന്‍ വാർഡുകളും, വെന്റിലേറ്ററുകളും നിർമ്മിക്കാൻ നീക്കവുമായി ഇന്ത്യൻ റെയിൽവേ. രോഗം വന്നവരെ മാറ്റിപ്പാര്‍പ്പിച്ച്‌ ചികിത്സിക്കാനുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കാന്‍ ട്രെയിനുകളുടെ കോച്ചുകള്‍ വിട്ടുനല്‍കാനൊരുങ്ങുകയാണ് റെയില്‍വെ. രാജ്യത്തെ ഗ്രാമീണ മേഖലകളിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ ഇത് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാല്‍ ഗ്രാമങ്ങളടക്കമുള്ള വിദൂര ദേശങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നപടി. ഇതിനൊപ്പം റെയില്‍വേയുടെ കീഴിലുള്ള ഫാക്ടറികളില്‍ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും കോച്ചുകളിൽ നിര്‍മിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതുസംബന്ധിച്ച നിര്‍ദ്ദേശം റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നല്‍കി.

ALSO READ: കോ​വി​ഡ് 19 വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​നാ​യി ഇ​ന്ത്യ​ക്ക് സ​ഹാ​യ​ വാ​ഗ്ദാ​നം ചെ​യ്ത് ചൈ​ന

ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് രോഗികള്‍ക്കാവശ്യമായ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. കപൂര്‍ത്തല റെയില്‍വേ കോച്ച്‌ ഫാക്ടറിയില്‍ ഇനി തത്കാലത്തേക്ക് എല്‍.എച്ച്‌.ബി കോച്ചുകളെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാകും നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button