Latest NewsNewsInternational

കോവിഡ് 19 : വരും വര്‍ഷങ്ങളിലും മനുഷ്യരെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ രോഗം പൊട്ടിപുറപ്പെടും : മുന്നറിയിപ്പുമായി ശാസ്ത്രലോകം

വാഷിങ്ടണ്‍: കോവിഡ് 19 , വരും വര്‍ഷങ്ങളിലും മനുഷ്യരെ ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ രോഗം പൊട്ടിപുറപ്പെടും. മുന്നറിയിപ്പുമായി ശാസ്ത്രലോകം. അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതിനാല്‍ വൈറസിനെ നേരിടാന്‍ വാക്‌സിനോ മറ്റ് പ്രതിരോധ മരുന്നോ കണ്ടുപിടിക്കേണ്ടത് അനിവാര്യമാണെന്നും ഗവേഷകര്‍ പറയുന്നു.

read also : ഇന്ത്യയില്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ : രോഗബാധിതന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫോക്കല്‍ സോണിലും 5 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണിലും പരിശോധന

ശീതകാലം അടുത്തുവരുന്ന തെക്കന്‍ അര്‍ദ്ധഗോളത്തില്‍ വൈറസ് വേരൂന്നാന്‍ തുടങ്ങിയിട്ടുണ്ടെന്ന് യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലെ രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത് ഇതിന്റെ സൂചനയാണ്.

രോഗബാധ ഇനിയും ആവര്‍ത്തിക്കുമെന്നാണ് അനുമാനിക്കേണ്ടത്. വൈറസിനെ ചെറുക്കുന്ന ഫലപ്രദമായ വാക്‌സിന്‍ എത്രയും വേഗം കണ്ടെത്തേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ, അടുത്ത തവണ ലോകത്തിന് കോവിഡിനെ നേരിടാന്‍ സാധിക്കുകയുള്ളൂ.

നിലവില്‍ ചൈനയിലും യുഎസിലുമാണ് വാക്‌സിന്‍ ഗവേഷണം നടക്കുന്നത്. ഇത് പൂര്‍ത്തിയാകന്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷം വരെ എടുത്തേക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ മലേറിയക്കും എച്ച്ഐവിക്കും നല്‍കുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് പല രാജ്യങ്ങളിലും ചികിത്സ നടക്കുന്നത്.

ഇത്തവണ ലോകം കൊറോണയെ നേരിടുന്നതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും മറ്റൊരു വൈറസ് ആക്രമണത്തെ നേരിടാന്‍ തയ്യാറാകേണ്ടത് അനിവാര്യമാണെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button