Latest NewsKeralaNews

കൊറോണ ഭീഷണി: ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി മാസ്‌കുകള്‍ നിര്‍മ്മിച്ച്‌ നൽകുന്ന അധ്യാപകന്റെ പ്രവർത്തി മാതൃകയാകുന്നു

സ്വന്തം വീട്ടിലിരുന്നാണ് അധ്യാപകന്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ശേഷം ഇത് ദിവസവും ആളുകള്‍ക്ക് സൗജന്യമായി നല്‍കും

തിരൂര്‍: സംസ്ഥാനത്ത് കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങള്‍ക്കുവേണ്ടി സ്വന്തമായി മാസ്‌കുകള്‍ നിര്‍മ്മിച്ച്‌ നൽകുന്ന അധ്യാപകന്റെ പ്രവർത്തി മാതൃകയാകുന്നു. താനാളൂര്‍ സ്വദേശിയായ അബ്ദുല്‍ നാസര്‍ എന്ന അധ്യാപകന്‍ സ്വന്തമായി നിര്‍മ്മിച്ച മാസ്‌കുകള്‍ പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ട്.

സ്വന്തം വീട്ടിലിരുന്നാണ് അധ്യാപകന്‍ മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ശേഷം ഇത് ദിവസവും ആളുകള്‍ക്ക് സൗജന്യമായി നല്‍കും. അബ്ദുല്‍ നാസര്‍ ഇതിനകം ആയിരത്തോളം മാസ്‌കുകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച്‌ നല്‍കിയത്. പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ മാസ്‌കുകള്‍ നല്‍കുന്നത്.

ALSO READ: പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ പാക്കേജിലേക്ക് ശമ്പളം സംഭാവന നല്‍കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി

പോലീസുകാരും വിവിധ സര്‍ക്കാര്‍ ജീവനക്കാരും ഇപ്പോള്‍ ഉപയോഗിക്കുന്നത് അബ്ദുല്‍ നാസര്‍ നിര്‍മിച്ച മാസ്‌കുകളാണ്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ സമൂഹത്തിന് വേണ്ടി കരുതലോടെ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ നാസറിനെപ്പോലെയുള്ളവര്‍ കേരളത്തിന് മാതൃകയാവുകയാണ്. വളാഞ്ചേരി ഇരിമ്ബിളിയം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അറബിക് അധ്യാപകനാണ് അബ്ദുല്‍ നാസര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button