Latest NewsIndiaNews

രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്ന നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പോലീസ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഒപ്പം നിന്ന് കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആര്‍ബിഐ സ്വീകരിച്ച നടപടികളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സംരക്ഷിക്കുന്ന നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ മധ്യവര്‍ഗ്ഗത്തെയും വ്യവസായികളെയും സഹായിക്കുന്ന നടപടികളാണ് ആര്‍ബിഐയുടേതെന്നും ഇത് പണലഭ്യത ഉറപ്പുവരുത്താന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്ഥിതിഗതികള്‍ വിലയിരുത്തി എല്ലാ ദിവസവും പ്രധാനമന്ത്രിക്ക് റിപ്പാര്‍ട്ട് നല്‍കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. മരുന്നുകളുടെയും ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത, രോഗികളുടെ അവസ്ഥ, ആശുപത്രികളിലെ സംവിധാനം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പ്രധാനമന്ത്രിയെ ദിവസേന അറിയിക്കേണ്ടത്.

പോലീസ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ഒപ്പം നിന്ന് കോവിഡ് വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓരോ സംസ്ഥാനങ്ങളുടെയും ചുമതല ഒന്നോ രണ്ടോ മന്ത്രിമാര്‍ക്ക് വീതം നല്‍കുകയാണ്.

ALSO READ: കൊറോണയോടൊപ്പം തന്നെ ലോകം ജീവിക്കാന്‍ പഠിക്കണം; വൈറസ് വ്യാപനത്തെ എങ്ങനെ അതിജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന

ചുമതലയുള്ള മന്ത്രിമാര്‍ അതത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ദിവസേന പ്രധാനമന്ത്രിയെ അറിയിക്കും. ഇതുവഴി കേന്ദ്ര-സംസ്ഥാന ഏകോപനവും സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button