KeralaLatest NewsNews

വിലക്ക് ലംഘിച്ച് നിസ്‌കാരം; രണ്ടു പേര്‍ അറസ്റ്റില്‍ : 22 പേര്‍ക്ക് എതിരെ കേസ്

പാലക്കാട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് നിസ്‌കാരം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കരിമ്പ പാലളം പള്ളിയില്‍ നിസ്‌കാരം നടത്തിയവരെയാണ് കല്ലടിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം വാഴക്കോട് സ്വദേശിയാണ് അറസ്റ്റിലായത്.

നിരീക്ഷണ നിര്‍ദ്ദേശം ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. നിസ്‌കാരത്തിന് ബാങ്ക് വിളിച്ചത് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചയാളുടെ ബന്ധുവായിരുന്നു. ഇവര്‍ക്ക് പുറമെ കണ്ടാല്‍ അറിയാവുന്ന 12 പേര്‍ക്കെതിരെയും പോലീസ് കേസും എടുത്തിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇന്ന് പുതുതായി 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 164 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button