KeralaLatest NewsNews

വെട്ടി മുറിച്ചിട്ടിട്ടും മുറികൂടി വന്നവന് വെട്ടുകത്തി കണ്ടാല്‍ ചിരിയല്ലേ വരുള്ളൂ…ആറാമത്തെ കീമോയും വിജയകരമായി അതിജീവിച്ചു … കാന്‍സറിനെ സ്വന്തം സുഹൃത്തിനെന്ന പോലെ കണ്ട് അതിനോട് പോരാടിയ നന്ദുവിന്റെ കുറിപ്പ് വൈറല്‍

ഇന്നത്തോടെ ആറാമത്തെ കീമോ കഴിഞ്ഞു..എന്റെ ജീവിതത്തിലെ ഈ രണ്ടാം മഹായുദ്ധത്തില്‍ ഇനിയും മൂന്ന് കീമോ ബാക്കിയുണ്ട്..ഇനിയും സര്‍ജറിയും റേഡിയേഷനും ഒക്കെയുണ്ടാകും ചിലപ്പോള്‍..ഈ സമയത്ത് ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വല്ലാത്ത അത്ഭുതമാണെനിക്ക്..!

രണ്ട് വര്‍ഷം..രണ്ട് മേജര്‍ സര്‍ജറികള്‍.. അതിശക്തമായ 12 കോഴ്‌സ് കീമോ..അതും ലോകത്തിലെ ഏറ്റവും മാരകമായ കീമോ മരുന്നുകള്‍..കണക്കില്ലാത്ത അത്രയും മോര്‍ഫിനും വേദന സംഹാരികളും…
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങള്‍ എന്നെന്നേക്കുമായി എന്നെ വിട്ടുപോയി..
ശ്വാസമില്ലാതെ പിടഞ്ഞ രാത്രികള്‍..മരിക്കുമെന്ന് ഡോക്ടര്‍മാര്‍ പലകുറി വിധിയെഴുതി… കയ്യിലുണ്ടായിരുന്നതും കടം മറിച്ചതും ഒക്കെ തീര്‍ന്നു വട്ടപൂജ്യമായി..

പക്ഷെ അത്ഭുതം അതല്ല..ഈ നിമിഷവും എന്റെ രക്തമോ ശരീരത്തിന്റെ ഭാഗങ്ങളോ പരിശോധിച്ചു നോക്കിയാല്‍ സകലതും നോര്‍മല്‍ ആയിരിക്കും…നല്ലൊരു ജലദോഷം വന്നാല്‍ കുഴഞ്ഞു പോകുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്..പക്ഷെ ഇപ്പോഴും ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്…

ഇനി ഇതിനെക്കാളേറെ സന്തോഷം തരുന്ന മറ്റൊരു കാര്യമുണ്ട്..
ഈ മരണം മുന്നില്‍ കണ്ടുള്ള യുദ്ധത്തിനിടയിലും പല സാഹചര്യങ്ങള്‍ കാരണം നിരാശയുടെ പടുകുഴിയിലാണ്ട് വിഷമിച്ച ആയിരക്കണക്കിന് ചങ്കുകളേ എന്റെ അനുഭവങ്ങളിലൂടെ വാക്കുകളിലൂടെ ജീവിതത്തെ പൊരുതി നേടാനുള്ളതാണ് എന്ന് പഠിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു..
എത്രയോ പേരെ ആത്മഹത്യയില്‍ നിന്ന് പോലും രക്ഷിക്കാന്‍ എന്റെ അക്ഷരങ്ങള്‍ക്ക് കഴിഞ്ഞു..
ഒറ്റപ്പെട്ടുപോയ എത്രയോ രോഗികള്‍ക്ക് ആശ്വാസമേകാന്‍ കഴിഞ്ഞു..
എന്റെ ജീവിതം ധന്യമാണ്…ഇത് എന്റെ നിയോഗവും..!

ഒരു തളികയില്‍ ഒരു ലക്ഷം കോടി രൂപയും മറ്റൊരു തളികയില്‍ ഇപ്പോഴുള്ള ആയുസ്സിന്റെ കൂടെ വെറും ഒരു ദിവസത്തിന്റെ അധികം ആയുസ്സും വച്ചു നീട്ടിയാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രണ്ടാമത്തെ തളിക തന്നെ ഞാന്‍ ആവശ്യപ്പെടും..അത്ര മനോഹരമാണ് ജീവിതം..അത്രയ്ക്ക് വലിയ ഗിഫ്റ്റാണ് ജീവിതം..

ഞാനൊരു അത്ഭുതമനുഷ്യന്‍ ആയത് കൊണ്ടല്ല ഇതൊക്കെ സാധ്യമായത്..
ചങ്കുകള്‍ നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ത്ഥനകളുടെ ശക്തി ഒരു തീ ഗോളമായി എന്റെ മുന്നിലുള്ള പ്രതിസന്ധികളെ എരിച്ചു കളയുകയായിരുന്നു…
എന്നില്‍ നിന്നും പറന്ന് പോയ ആത്മാവിനെ നിങ്ങള്‍ വീണ്ടും തിരികെ എന്നിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു..

എന്റെ ജീവിതത്തിലെ വില്ലന്‍ ക്യാന്‍സര്‍ ആണെങ്കില്‍ നിങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ മറ്റു പലതിനും ആയിരിക്കും ആ റോള്‍..
അത് എന്തു തന്നെയായായാലും മുണ്ടൊന്നു മുറുക്കി ഉടുത്തിട്ട് നിവര്‍ന്ന് നിന്ന് പറയണം..

ഉള്ളിലെ തീ കൊണ്ട് ഉലയിലെ സ്വര്‍ണ്ണം ഉരുക്കാന്‍ പഠിച്ചവനെ ഊതി കെടുത്താന്‍ നോക്കണ്ട ട്ടോ..
ഊഞ്ഞാല്‍ പ്രായം കഴിഞ്ഞു വാ..അപ്പൊ നോക്കാം…

(അയ്യപ്പനും കോശിയും മുണ്ടൂര്‍ മാടന്‍ bgm)

മരിച്ചു പോയാലും മ്മടെ തലയും നട്ടെല്ലും നിവര്‍ന്ന് തന്നെ നില്‍ക്കാന്‍ പാടുള്ളൂ..
അഥവാ ശിരസ്സ് കുനിയുന്നെങ്കില്‍ അത് സര്‍വ്വേശ്വരന്റെ സൃഷ്ടാവിന്റെ മുന്നില്‍ മാത്രം…

ആഹാ അന്തസ്സ്….പ്രാര്‍ത്ഥന ഇനീം must ആണ് ട്ടോ പ്രിയരേ ..

ഇങ്ങളോടൊക്കെയുള്ള സ്‌നേഹം നിറഞ്ഞു തുളുമ്പുകയാണ് മനസ്സില്‍ ??

shortlink

Related Articles

Post Your Comments

Related Articles


Back to top button