Latest NewsNewsSaudi ArabiaGulf

സൗദിയിൽ 250 വിദേശതടവുകാർക്ക് മോചനം

റിയാദ് : സൗദിയിൽ 250 തടവുകാർക്ക് മോചനം. കൊവിഡ് 19 മഹാമാരിയുടെ വ്യാപനത്തെ തുടർന്ന്, തൊഴിൽ-കുടിയേറ്റ-താമസ നിയമങ്ങൾ ലംഘനത്തിന് പിടിയിലായി ജയിലുകളിൽ കഴിയുന്ന വിദേശതടവുകാരെ വിട്ടയച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് അവ്വാദ് അൽ അവ്വാദ് അറിയിച്ചു.

Also read : സൗദിയിൽ പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി, കൊലപാതകം

ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയിൽ നിന്ന് എല്ലാ തരം വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണെന്നതിന്റെ തെളിവാണ് ഈ തീരുമാനമെന്നു അൽ അവ്വാദ് പറയുന്നു. ഇത്തരം ഒരു സന്ദർഭത്തിൽ സൗദി ഭരണകൂടവും അധികാരികളും എടുത്ത തീരുമാനം അഭിനന്ദനീയമാണ്. ഇവരെ സ്വദേശത്തേക്ക് മടങ്ങാൻ അനുവദിക്കുന്നതിലൂടെ അഭ്യന്തര പൊതു സുരക്ഷയിൽ ഒരിളവും വരുത്താതെ തടവിൽ ശേഷിക്കുന്ന കുറ്റവാളികൾക്കിടയിലെ ഭീഷണികളെ തരണം ചെയ്യാൻ കഴിയുമെന്നും അവ്വാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button