KeralaLatest NewsNews

സംസ്ഥാനത്ത് അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്ക് പിന്നാലെ മരുന്നുകളും വീട്ടിലെത്തിക്കാന്‍ തയ്യാറായി സപ്ലൈകോ : ആവശ്യക്കാര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാനപേക്ഷ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ക്ക് പിന്നാലെ മരുന്നുകളും വീട്ടിലെത്തിക്കാന്‍ തയ്യാറായി സപ്ലൈകോ. സപ്ലൈകോ മെഡിക്കല്‍ ഷോപ്പിലെ മരുന്നുകള്‍ക്ക് ഫോണ്‍ വഴി ആവശ്യപ്പെട്ടാല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ്ജ് ഈടാക്കാതെ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.

സിറ്റ്മികോയുടെ സഹായത്തോടെയാണ് വീടുകളില്‍ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓണ്‍ലൈന്‍ പേയ്മെന്റിലൂടെയോ നല്‍കാം. 9847288883 എന്ന നമ്പറിലോ, 7907055696 എന്ന വാട്സാപ്പ് നമ്പര്‍ വഴിയോ, med – store .in എന്ന മൊബൈല്‍ ആപ്പ് വഴിയോ, മരുന്നുകള്‍ വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2317755, 9846984303.

അവശ്യ ഭക്ഷ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതിക്ക് ഇന്നലെയാണ് സപ്ലൈകോ തുടക്കമിട്ടത്.കൊച്ചിയിലാണ് പദ്ധതിക്ക് തുടക്കമായത്. ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ കമ്പനിയായ സൊമാറ്റോയുമായി കരാറിലേര്‍പ്പെട്ടാണ് നടപടികള്‍ സ്വീകരിച്ചത്. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ പരിധിയിലാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നത്. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം ആരംഭിക്കുമെന്നാണ് സ്പ്ലൈകോയുടെ വിശദീകരണം.

ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്താല്‍ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ ലഭിക്കും. ഇപേയ്മെന്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button